വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ കെട്ടിടം തകർന്നു നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു

April 19th, 09:02 pm

വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ കെട്ടിടം തകർന്നു നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നു രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.