Prime Minister condoles the passing of Smt. Bhavnaben Patel
June 22nd, 01:10 pm
The Prime Minister, Shri Narendra Modi has expressed sadness over the passing of Smt. Bhavnaben Patel, wife of Shri Prabhulbhai Patel, Administrator of the Union Territory of Dadra and Nagar Haveli and Daman and Diu.പ്രധാനമന്ത്രി ദമനിൽ നമോ ആശുപത്രി ഉദ്ഘാടനം ചെയ്തു
June 05th, 10:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദമനിൽ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഇതെന്നും, ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 05th, 10:18 pm
ദാമനിലെ നാമോ വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനൽ മന്ദിരം മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് വൻ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു.ലോക പരിസ്ഥിതി ദിനത്തിൽ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിന്റെ ഭാഗമായി പ്രധാനമന്ത്രി സൂറത്തിൽ വൃക്ഷത്തൈ നട്ടു
June 05th, 10:11 pm
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൂററ്റിൽ തൈ നട്ടു. പ്രകൃതിയെ ഹരിതാഭമാക്കാനും വരുംതലമുറകൾക്കായി അതിനെ സംരക്ഷിക്കാനുമുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞ എല്ലാവരും ഒന്നിച്ചുചേർന്ന് പുതുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു
June 05th, 10:08 pm
ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 'മേയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിക്ക് അദ്ദേഹം അവിടെ സാക്ഷ്യം വഹിച്ചു.Daman has become a living example of Mini India: PM Modi
June 05th, 07:20 pm
Addressing a public gathering in Daman, PM Modi lauded Daman as a living example of Mini India. Launching multiple transformative projects spanning connectivity, health, education, tourism, and urban infrastructure, he highlighted the region's prowess in solar energy and cleanliness. Listing various government initiatives that transformed the lives of the people, he assured the Union Territory of the central government's continued support.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
June 05th, 07:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും
June 04th, 10:03 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.Dadra and Nagar Haveli, Daman and Diu are our pride, our heritage: PM Modi
March 07th, 03:00 pm
PM Modi launched various development works worth over ₹2580 crore in Silvassa. He also inaugurated the Namo Hospital in Silvassa earlier to the event. PM highlighted the significance of healthcare projects launched in Silvassa on Jan Aushadhi Diwas. He remarked that developments like the Ram Setu, Namo Path, Tent City in Daman, and the popular Night Market are enhancing the region's appeal.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ സിൽവാസ്സയിൽ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
March 07th, 02:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു കേന്ദ്രഭരണപ്രദേശത്ത് 2580 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സിൽവാസ്സയിലെ നമോ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മേഖലയുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം നൽകിയതിന് കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ അർപ്പണബോധമുള്ള തൊഴിലാളികളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളോടുള്ള ഊഷ്മളതയും ദീർഘകാലബന്ധവും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ഈ മേഖല കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിന്റെ സാധ്യതകളെ ആധുനികവും പുരോഗമനപരവുമായ സ്വത്വമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മാർച്ച് 7നും 8നും കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവയും ഗുജറാത്തും സന്ദർശിക്കും
March 07th, 07:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 7നും 8നും വരെ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഗുജറാത്തും സന്ദർശിക്കും. മാർച്ച് 7ന് സിൽവാസ്സയിലേക്ക് പോകുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു നമോ ആശുപത്രി (ഒന്നാംഘട്ടം) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.45ന് സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തുടർന്ന്, സൂറത്തിലേക്ക് പോകുന്ന അദ്ദേഹം, വൈകിട്ട് 5ന് സൂറത് ഭക്ഷ്യ സുരക്ഷാ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്യും. മാർച്ച് 8ന് നവസാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, രാവിലെ 11.30 ന് ‘ലഖ്പതി ദീദി’കളുമായി സംവദിക്കും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കും.പ്രധാനമന്ത്രി ദാമനിൽ നമോ പാത, ദേവ്ക കടൽത്തീരം എന്നിവ രാജ്യത്തിന് സമർപ്പിച്ചു
April 25th, 11:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദാമനിലെ നമോ പാത, ദേവ്ക സീഫ്രണ്ട് എന്നിവ രാഷ്ട്രത്തിന് സമർപ്പിച്ചു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിർമാണത്തൊഴിലാളികളുമായി സംവദിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നയ ഭാരത് സെൽഫി പോയിന്റും അദ്ദേഹം സന്ദർശിച്ചു.Balanced development of every region is a huge priority: PM Modi
April 25th, 04:50 pm
PM Modi laid the foundation stone and dedicated to the nation various development projects worth more than Rs 4850 crores at Silvassa, Dadra, and Nagar Haveli today. The projects included the dedication of NAMO Medical Education & Research Institute in Silvassa, and the laying of the foundation stone of 96 projectsസില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
April 25th, 04:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകള്‍, ദാമനിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, ബലപ്പെടുത്തല്‍, വീതികൂട്ടല്‍, മത്സ്യ വിപണി, വാണിജ്യ സമുച്ചയം തുടങ്ങി 96 പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ മേഖലയിലെ ജലവിതരണ പദ്ധതി മെച്ചപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ദിയു, സില്‍വാസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള നഗര പ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.പ്രധാനമന്ത്രി ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും
April 21st, 03:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു
April 07th, 11:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പങ്കിട്ടു.റോസ്ഗാർ മേളയുടെ കീഴിൽ പുതുതായി നിയമിതരായ 71,000 ത്തോളം പേർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 22nd, 10:31 am
നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.തൊഴിൽമേളയിലൂടെ പുതുതായി ജോലി ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു
November 22nd, 10:30 am
തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.ഗോവയിലെ പനാജിയില്‍ നടന്ന ഹര്‍ ഖര്‍ ജലോത്സവത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
August 19th, 04:51 pm
ഇന്ന് വളരെ പ്രധാനവും പരിശുദ്ധവുമായ ഒരു ദിനമാണ്. രാജ്യമെമ്പാടും ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കപ്പെടുകയാണ്. എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തര്‍ക്കും എന്റെ അനുമോദനങ്ങള്‍. ജയ് ശ്രീ കൃഷ്ണ.ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ ഘര്‍ ജല്‍' ഉത്സവിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 19th, 12:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ഘര്‍ ജല്‍ ഉത്സവിനെ' വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗോവയിലെ പനാജിയിലാണ് പരിപാടി അരങ്ങേറിയത്. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജന്മാഷ്ടമിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഭക്തര്‍ക്ക് ആശംസകളും നേര്‍ന്നു.