​പ്രധാനമന്ത്രി ദമനിൽ നമോ ആശുപത്രി ഉദ്ഘാടനം ചെയ്തു

June 05th, 10:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദമനിൽ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഇതെന്നും, ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 05th, 10:18 pm

ദാമനിലെ നാമോ വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനൽ മന്ദിരം മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് വൻ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിൽ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിന്റെ ഭാഗമായി പ്രധാനമന്ത്രി സൂറത്തിൽ വൃക്ഷത്തൈ നട്ടു

June 05th, 10:11 pm

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൂററ്റിൽ തൈ നട്ടു. പ്രകൃതിയെ ഹരിതാഭമാക്കാനും വരുംതലമുറകൾക്കായി അതിനെ സംരക്ഷിക്കാനുമുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞ എല്ലാവരും ഒന്നിച്ചുചേർന്ന് പുതുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു

June 05th, 10:08 pm

ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 'മേയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിക്ക് അദ്ദേഹം അവിടെ സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും

June 04th, 10:03 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ദാമനിൽ നമോ പാത, ദേവ്ക കടൽത്തീരം എന്നിവ രാജ്യത്തിന് സമർപ്പിച്ചു

April 25th, 11:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദാമനിലെ നമോ പാത, ദേവ്ക സീഫ്രണ്ട് എന്നിവ രാഷ്ട്രത്തിന് സമർപ്പിച്ചു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിർമാണത്തൊഴിലാളികളുമായി സംവദിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നയ ഭാരത് സെൽഫി പോയിന്റും അദ്ദേഹം സന്ദർശിച്ചു.

പ്രധാനമന്ത്രി അടുത്ത ദിവസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കും

February 23rd, 04:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളും ദാമന്‍ & ദിയു, പുതുച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് അടുത്ത രണ്ട് ദിവസങ്ങളിലായി സന്ദര്‍ശിക്കുക.

This nation belongs to each and every Indian: PM Modi

April 17th, 02:37 pm

At Dadra and Nagar Haveli, PM Modi inaugurated several government projects, distributed sanction letters to beneficiaries of PMAY Gramin and Urban, and gas connections to beneficiaries of Ujjwala Yojana. PM Modi also laid out his vision of a developed India by 2022 where everyone has own houses. PM Modi also emphasized people to undertake digital transactions and make mobile phones their banks.

ദാദ്രാ നഗര്‍ ഹവേലിയില്‍ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 17th, 02:36 pm

ദാദ്രാ നഗര്‍ ഹവേലിയിലെ സില്‍വാസ്സയില്‍ ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് കെട്ടിടങ്ങളും സൗരോര്‍ജ പി.വി.

2014 is a movement towards Surajya to realize the aspirations of people: Narendra Modi campaigns in Gujarat

April 26th, 05:45 pm

2014 is a movement towards Surajya to realize the aspirations of people: Narendra Modi campaigns in Gujarat