പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി

November 23rd, 02:18 pm

ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അ‌ടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അ‌ന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

ഐ.ബി.എസ്.എ നേതാക്കളുടെ(ഇന്ത്യ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക നേതാക്കൾ)യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

November 23rd, 12:45 pm

ഊർജ്ജസ്വലവും മനോഹരവുമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് ഐ.ബി.എസ്.എയുടെ ചെയർമാനായ പ്രസിഡന്റ് ലുലയ്ക്കും, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് റമാഫോസയ്ക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു

November 23rd, 12:30 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

November 22nd, 09:35 pm

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

November 21st, 06:45 am

ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി, സിറിൽ റമഫോസയുടെ ക്ഷണപ്രകാരം, 2025 നവംബർ 21 മുതൽ 23 വരെ ഞാൻ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് സന്ദർശിക്കുകയാണ്.

PM Modi expresses gratitude to world leaders for birthday wishes

September 17th, 03:03 pm

The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.

ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 18th, 03:05 pm

2025 ജൂൺ 17 ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനപ്പെട്ടതും ഹൃദയംഗമവുമായ സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിനായി പോരാടുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ജി7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 18th, 02:51 pm

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ എഴുതി:

ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സിറിൽ റാമാഫോസയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

June 17th, 05:11 pm

ഇന്ന്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സിറിൽ റാമാഫോസയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രസിഡൻ്റ് റാമാഫോസയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

August 23rd, 03:05 pm

പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തി.

ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

August 22nd, 11:58 pm

ഓഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബര്‍ഗിലെ സമ്മര്‍പ്ലേസില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ദക്ഷിണാഫ്രിക്ക - ഗ്രീസ് സന്ദർശനത്തിനു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

August 22nd, 06:17 am

“ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന പതിനഞ്ചാമതു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരം 2023 ഓഗസ്റ്റ് 22 മുതൽ 24 വരെ ഞാൻ ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി സംസാരിച്ചു

August 03rd, 08:26 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് മറ്റെമെല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി സംസാരിച്ചു

June 10th, 10:13 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് മാതമേല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ജി-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 27th, 09:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ G-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി കൂടിക്കാഴ്ച്ച നടത്തി.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മാതേമല സിറില്‍ റമാഫോസയുമായി പ്രധാനമന്ത്രി സംസാരിച്ചു

February 04th, 09:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മാതമേല സിറില്‍ റമാഫോസയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

ഇന്നു നടന്ന ബ്രിക്‌സ് 12ാമത് ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നയിച്ചു

November 17th, 04:00 pm

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അധ്യക്ഷതയില്‍ വിര്‍ച്വലായി നടന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിച്ചു. ഉച്ചകോടിയുടെ പ്രമേയം 'ആഗോള സ്ഥിരത, പങ്കാളിത്ത സുരക്ഷ, നൂതന മാതൃകയിലുള്ള വളര്‍ച്ച' എന്നതാണ്. ഉച്ചകോടിയില്‍ ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ, ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവര്‍ പങ്കെടുത്തു.

Telephone Conversation between PM and President of the Republic of South Africa

April 17th, 08:58 pm

Prime Minister Shri Narendra Modi had a telephone conversation today with H.E. Cyril Ramaphosa, President of the Republic of South Africa.

പ്രധാനമന്ത്രി ബ്രിക്സ് ബിസിനസ് കൌൺസിലിന്റെയും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെയും നേതാക്കളുമായി സംഭാഷണം നടത്തി

November 14th, 09:40 pm

അടുത്ത ബ്രിക്‌സ് ഉച്ചകോടിയോടെ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ രൂപരേഖ തയ്യാറാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള സാമ്പത്തിക മേഖലകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള പങ്കാളിത്ത കരാര്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിക്‌സ് ജല വിഭവ മന്ത്രിമാരുടെ ആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം;

November 14th, 08:36 pm

ബ്രസീലില്‍ നടന്ന പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരും പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്തു.