പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു
May 17th, 11:13 pm
സ്വീഡനിലെ ഗോഥൻബർഗിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ, സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി സമ്മാനിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ പുരസ്കാരം, സ്വീഡന്റെ ഏറ്റവും പഴക്കമേറിയതും വിശിഷ്ടവുമായ ബഹുമതികളിൽ ഒന്നാണ്. അസാധാരണമായ പൊതുസേവനത്തെയും സ്വീഡനുമായുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിനായുള്ള സംഭാവനകളെയും മുൻനിർത്തി വിദേശ ഗവണ്മെന്റ് തലവന്മാർക്കു സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.