സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി

March 28th, 09:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും നാവികസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായും സു​ഗമവുമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകത ശ്രീ മോദി ആവർത്തിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർപിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിച്ചു, ശ്രീ മോദി പ്രസ്താവിച്ചു.

കുവൈറ്റ് കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

March 18th, 06:20 pm

ആഘോഷ വേളയിലെ ആശംസകൾ കൈമാറുന്നതിനും പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി പ്രധാനമന്ത്രി സംസാരിച്ചു. സംഭാഷണത്തിനിടെ, ശ്രീ മോദിയും കിരീടാവകാശിയും പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറുകയും സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക പങ്കുവെക്കുകയും ചെയ്തു. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് പ്രഥമ പരിഗണനയായി തുടരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് പ്രധാനമന്ത്രി കിരീടാവകാശിക്ക് നന്ദി പറഞ്ഞു.

പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി സംസാരിച്ചു

March 03rd, 07:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി ഫലവത്തായ ടെലിഫോൺ സംഭാഷണം നടത്തി.

സൗദി അറേബ്യ സന്ദർശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

April 22nd, 08:30 am

“ഇന്ന്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ക്ഷണപ്രകാരം ഞാൻ സൗദിയിലേക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് കിരീടാവകാശിയെ സ്വീകരിച്ച് പ്രധാനമന്ത്രി

April 08th, 05:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സ്വീകരിച്ചു.

പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

December 22nd, 05:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു.

PM Modi meets with Crown Prince of Kuwait

September 23rd, 06:30 am

PM Modi met with His Highness Sheikh Sabah Khaled Al-Hamad Al-Mubarak Al-Sabah, Crown Prince of the State of Kuwait, in New York. Prime Minister conveyed that India attaches utmost importance to its bilateral relations with Kuwait. Both leaders recalled the strong historical ties and people-to-people linkages between the two countries.