Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan
June 20th, 01:00 pm
PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
June 20th, 12:00 pm
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന
June 19th, 06:06 pm
ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 18th, 11:58 pm
റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രസിഡന്റ് സോറൻ മിലനോവിച്ചുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാഗ്രെബിൽ കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്ക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ശ്രീ ആൻഡ്രെജ് പ്ലെൻകോവിച്ചുമായി സാഗ്രെബിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. അതിനാൽ, ഇന്ത്യ-ക്രൊയേഷ്യ ബന്ധത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണിത്. ചരിത്രപ്രസിദ്ധമായ ബാൻസ്‌കി ദ്വോറി കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി പ്ലെൻകോവിച്ച് സ്വീകരിക്കുകയും ആചാരപരമായി വരവേൽക്കുകയും ചെയ്തു. നേരത്തെ, സാഗ്രെബിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി പ്ലെൻകോവിച്ച് വിശിഷ്ടവും ഊഷ്മളവുമായ സ്വീകരണം നൽകിയിരുന്നു.ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കൊപ്പമുള്ള വാർത്താക്കുറിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശത്തിന്റെ പൂർണരൂപം
June 18th, 09:56 pm
ചരിത്രപരവും മനോഹരവുമായ സാഗ്രെബ് നഗരത്തിൽ എനിക്കു ലഭിച്ച സ്നേഹവാത്സല്യങ്ങൾക്കു ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കും ഗവണ്മെന്റിനും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി മോദി ക്രൊയേഷ്യയിലെ സാഗ്രെബിൽ എത്തി ചേർന്നു
June 18th, 05:38 pm
പ്രധാനമന്ത്രി മോദി ക്രൊയേഷ്യയിലെ സാഗ്രെബിൽ എത്തി ചേർന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ ഊഷ്മളമായി സ്വീകരിച്ചുസൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 15th, 07:00 am
“സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന് ഇന്നു ഞാൻ തുടക്കംകുറിക്കുകയാണ്.ജൂൺ 15 മുതൽ 19 വരെ പ്രധാനമന്ത്രി മോദി സൈപ്രസ് റിപ്പബ്ലിക്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങൾ സന്ദർശിക്കും
June 14th, 11:58 am
ജൂൺ 15-16 തീയതികളിൽ പ്രധാനമന്ത്രി മോദി സൈപ്രസ് സന്ദർശിക്കും, ജൂൺ 16-17 തീയതികളിൽ ജി-7 ഉച്ചകോടിക്കായി കാനഡയിലും ജൂൺ 18 ന് ക്രൊയേഷ്യയിലും എത്തും. പ്രധാനമന്ത്രി മോദി സൈപ്രസ് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ച നടത്തുകയും ലിമാസോളിൽ ബിസിനസ്സ് പ്രമുഖരെ അഭിസംബോധന ചെയ്യുകയും ചെയ്യും. പിന്നീട് കാനഡയിൽ, ജി-7 ഉച്ചകോടിയിൽ, പ്രധാനമന്ത്രി മോദി ജി-7 രാജ്യങ്ങളിലെ നേതാക്കളുമായി വീക്ഷണങ്ങൾ പങ്കുവയ്ക്കും. ക്രൊയേഷ്യയിൽ, പ്രധാനമന്ത്രി പ്ലെൻകോവിച്ചുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചിനെ സന്ദർശിക്കുകയും ചെയ്യുംPM greets the people of Croatia, on their Statehood Day
June 25th, 10:15 am