ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 17th, 08:30 pm
ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.Prime Minister Shri Narendra Modi delivers the sixth Ramnath Goenka Lecture
November 17th, 08:15 pm
PM Modi delivered the sixth Ramnath Goenka Lecture organised by The Indian Express in New Delhi. In his address, the PM highlighted that Ramnath Goenka drew profound inspiration for performing one’s duty from a Bhagavad Gita shloka. He noted that the world today views the Indian Growth Model as a “Model of Hope.” The PM remarked that as India embarks on its development journey, the legacy of Ramnath Goenka becomes even more relevant.The Congress has now turned into ‘MMC’ - the Muslim League Maowadi Congress: PM Modi at Surat Airport
November 15th, 06:00 pm
Addressing a large gathering at Surat Airport following the NDA’s landslide victory in the Bihar Assembly Elections, Prime Minister Narendra Modi said, “Bihar has achieved a historic victory and if we were to leave Surat without meeting the people of Bihar, our journey would feel incomplete. My Bihari brothers and sisters living in Gujarat, especially in Surat, have the right to this moment and it is my natural responsibility to be part of this celebration with you.”PM Modi greets and addresses a gathering at Surat Airport
November 15th, 05:49 pm
Addressing a large gathering at Surat Airport following the NDA’s landslide victory in the Bihar Assembly Elections, Prime Minister Narendra Modi said, “Bihar has achieved a historic victory and if we were to leave Surat without meeting the people of Bihar, our journey would feel incomplete. My Bihari brothers and sisters living in Gujarat, especially in Surat, have the right to this moment and it is my natural responsibility to be part of this celebration with you.”ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 10:45 am
വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
October 01st, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 23rd, 10:10 pm
വേൾഡ് ലീഡേഴ്സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം പ്രവർത്തിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 23rd, 05:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം വളരെ യുക്തിസഹമാണ് എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.നമീബിയ ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 08:14 pm
നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ എന്നെ അനുവദിക്കണം. ഈ മഹത്തായ രാഷ്ട്രത്തെ സേവിക്കാൻ ജനങ്ങൾ നിങ്ങൾക്ക് ജനവിധി നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ, നിങ്ങൾക്കറിയാവുന്നതുപോലെ, അത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.Prime Minister addresses the Namibian Parliament
July 09th, 08:00 pm
PM Modi addressed the Parliament of Namibia and expressed gratitude to the people of Namibia for conferring upon him their highest national honour. Recalling the historic ties and shared struggle for freedom between the two nations, he paid tribute to Dr. Sam Nujoma, the founding father of Namibia. He also called for enhanced people-to-people exchanges between the two countries.പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
July 04th, 09:30 pm
അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 04th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ [T&T] സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്തു. സെനറ്റ് പ്രസിഡന്റ് വേഡ് മാർക്കിന്റെയും സഭാസ്പീക്കർ ജഗ്ദേവ് സിങ്ങിന്റെയും ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. T&T പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു ശ്രീ മോദി. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി ഈ വേള മാറി.ഘാന റിപ്പബ്ലിക്കിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 03rd, 03:45 pm
ജനാധിപത്യത്തിന്റെയും അന്തസ്സിന്റെയും പ്രതിരോധശേഷിയുടെയും ആത്മാവ് പ്രസരിപ്പിക്കുന്ന ഒരു നാടായ ഘാനയിൽ ആയിരിക്കുക എന്നത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ സൗമനസ്യവും ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
July 03rd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഘാന പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പാർലമെന്റ് സ്പീക്കർ ആൽബൻ കിങ്സ്ഫോഡ് സുമാന ബാഗ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യ-ഘാന ബന്ധത്തിലെ സുപ്രധാന നിമിഷമായി ഈ പ്രസംഗം മാറി. ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന പരസ്പരബഹുമാനത്തെയും പൊതുവായ ജനാധിപത്യമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.ജമ്മു കശ്മീരിലെ കത്രയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 06th, 12:50 pm
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ജി, മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, ജിതേന്ദ്ര സിംഗ് ജി, വി സോമണ്ണ ജി, ഉപമുഖ്യമന്ത്രി സുരേന്ദ്ര കുമാർ ജി, ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാവ് സുനിൽ ജി, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ജുഗൽ കിഷോർ ജി, മറ്റു ജനപ്രതിനിധികളേ, എന്റെ സഹോദരീ സഹോദരൻമാരേ. ഇത് വീർ സോരാവർ സിംഗ് ജിയുടെ നാടാണ്, ഈ ഭൂമിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
June 06th, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ധീരനായ വീർ സൊറാവർ സിങ്ങിന്റെ നാടിനെ അഭിവാദ്യം ചെയ്ത്, ഇന്നത്തെ പരിപാടി ഇന്ത്യയുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മഹത്തായ ആഘോഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ, കശ്മീർ താഴ്വര ഇപ്പോൾ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “‘കശ്മീർ മുതൽ കന്യാകുമാരി വരെ” എന്ന ചൊല്ലിലൂടെ, ഭാരതമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു. ഇന്നതു നമ്മുടെ റെയിൽവേ ശൃംഖലയിലും യാഥാർഥ്യമായി - പ്രധാനമന്ത്രി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാതാപദ്ധതി വെറുമൊരു പേരല്ലെന്നും, ജമ്മു കശ്മീരിന്റെ പുതിയ ശക്തിയുടെ പ്രതീകമാണെന്നും ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അദ്ദേഹം ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജമ്മു കശ്മീരിനുള്ളിൽ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നു. കൂടാതെ, ജമ്മുവിൽ പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇതു കരുത്തേകും. ₹46,000 കോടിയുടെ പദ്ധതികൾ ജമ്മു കശ്മീരിലെ വികസനം ത്വരിതപ്പെടുത്തുമെന്നും, പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഈ പുതിയ യുഗത്തിൽ പ്രധാനമന്ത്രി ആശംസകൾ നേരുകയും ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.പാരഗ്വേ പ്രസിഡന്റുമായുള്ള പ്രതിനിധിതലചർച്ചകൾക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം
June 02nd, 03:00 pm
താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar
May 27th, 11:30 am
PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.