പരുത്തി കർഷകർക്ക് നേരിട്ട് സഹായമെത്തിക്കാൻ സി.സി.ഐ-യ്ക്ക് 1,718.56 കോടി രൂപയുടെ എം.എസ്.പി ഫണ്ട് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
March 18th, 04:08 pm
കർഷക ക്ഷേമം ശക്തിപ്പെടുത്തുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന കാഴചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (സി.സി.ഐ) 2023-24 കോട്ടൺ സീസണിലെ 1,718.56 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. രാജ്യത്തെ പരുത്തി കർഷകർക്ക് നേരിട്ടുള്ള താങ്ങുവില നൽകാൻ ഈ തുക വിനിയോഗിക്കും.