ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
December 16th, 12:24 pm
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
December 16th, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.Cabinet approves 4-lane road project in Bihar worth Rs.3,822.31 crore
September 24th, 03:07 pm
The Cabinet Committee on Economic Affairs, chaired by PM Modi, has approved the 4-lane Sahebganj-Areraj-Bettiah road project in Bihar at Rs. 3,822.31 crore. The project will improve access to key heritage and Buddhist sites, strengthening the Buddhist circuit and tourism in Bihar. It will also improve employment opportunities, boosting regional growth.മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 10:30 am
മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 13th, 10:00 am
മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.ന്യൂഡൽഹിയിലെ 'കർത്തവ്യ ഭവൻ' പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
August 06th, 12:15 pm
പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു.