വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.

December 08th, 12:30 pm

ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

December 08th, 12:00 pm

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി

November 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു

November 26th, 10:51 pm

ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഡോ.ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനം പ്രകടിപ്പിച്ചു.

സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

November 26th, 09:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്തു.

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖ വായനയിൽ പങ്കുചേർന്നു

November 26th, 09:25 pm

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ ശില്പികൾക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

November 26th, 10:15 am

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഭരണഘടനാ ശില്പികൾക്ക് പ്രണാമമർപ്പിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ കൂട്ടായ പ്രയത്നത്തിന് പ്രചോദനമായി നിലകൊള്ളുന്ന അവരുടെ ദർശനത്തെയും ദീർഘവീക്ഷണത്തെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 26-ന് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും

November 25th, 04:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 26-ന് 11 മണിയോടെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 76-ാം വാർഷികമാണ് ഈ വർഷം.

AAP-da's sinking ship will drown in Yamuna Ji: PM Modi in Kartar Nagar, Delhi

January 29th, 01:16 pm

PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”

PM Modi’s power-packed rally in Kartar Nagar ignites BJP’s campaign

January 29th, 01:15 pm

PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi

December 03rd, 12:15 pm

The Prime Minister, Shri Narendra Modi dedicated to the nation the successful implementation of three transformative new criminal laws—Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita and Bharatiya Sakshya Adhiniyam today at Chandigarh.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു

December 03rd, 11:47 am

പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസ‌ിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനാ ദിനത്തിൽ ആമുഖം വായിച്ചു

November 26th, 08:17 pm

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്രയും പി എം ഒയിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.

Our Constitution is the guide to our present and our future: PM Modi on Samvidhan Divas

November 26th, 08:15 pm

PM Modi participated in the Constitution Day programme at the Supreme Court. “Our Constitution is a guide to our present and our future”, exclaimed Shri Modi and added that the Constitution had shown the right path to tackle the various challenges that have cropped up in the last 75 years of its existence. He further noted that the Constitution even encountered the dangerous times of Emergency faced by Indian Democracy.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു

November 26th, 08:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ ബി. ആർ. ഗവായ്, ശ്രീ സൂര്യകാന്ത്, നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംവിധാൻ സദനിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

November 26th, 02:46 pm

സംവിധാൻ സദനിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസംഗം ഉൾക്കാഴ്ചയുളളതാണെന്ന് ശ്രീ മോദി അഭിനന്ദിച്ചു.

ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ 75-ാം വാർഷികത്തിലും രാജ്യത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

November 26th, 09:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ 75-ാം വാർഷികത്തിലും രാഷ്ട്രത്തിന് ആശംസകൾ നേർന്നു.

നവംബർ 26ന് നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 25th, 08:11 pm

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ നാളെ (നവംബർ 26ന്) വൈകുന്നേരം 5 മണിക്ക് സുപ്രീം കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യൻ ജുഡീഷ്യറിയുടെ 2023-24 വാർഷിക റിപ്പോർട്ട് അദ്ദേഹം പ്രകാശനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി

July 03rd, 12:45 pm

പ്രചോദനകരവും പ്രോത്സാഹജനകവുമായ പ്രസംഗത്തിന് രാഷ്ട്രപതിയോട് നന്ദി അറിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. രാഷ്ട്രപതിയുടെ വാക്കുകള്‍ രാജ്യവാസികള്‍ക്ക് പ്രചോദനം മാത്രമല്ല, സത്യത്തിന്റെ വിജയയാത്രയുടെ സാക്ഷ്യപത്രം കൂടിയായിരുന്നു.