2018 സെപ്റ്റംബര്‍ 29നു ന്യൂഡെല്‍ഹിയില്‍ നടക്കുന്ന വിദ്യാഭ്യാസ പുനരുത്ഥാനത്തിനായുള്ള അക്കാദമിക നേതൃസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 28th, 12:24 pm

2018 സെപ്റ്റംബര്‍ 29നു ന്യൂഡെല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വിദ്യാഭ്യാസ പുനരുത്ഥാനത്തിനായുള്ള അക്കാദമിക നേതൃ സമ്മേളനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 350ലേറെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും ഡയറക്ടര്‍മാരും പങ്കെടുക്കും. യു.ജി.സി., എ.ഐ.സി.ടി.ഇ., ഐ.സി.എസ്.എസ്.ആര്‍., ഐ.ജി.എന്‍.സി.എ., ഐ.ജി.എന്‍.ഒ.യു., ജെ.എന്‍.യു., എസ്.ജി.ടി. സര്‍വകലാശാല എന്നിവ ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.