162 മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം കെയര്‍ ഫണ്ട് ട്രസ്റ്റ് 201.58 കോടി രൂപ അനുവദിച്ചു

January 05th, 05:25 pm

രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ 162 മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ (പിഎം കെയെര്‍സ്) ഫണ്ട് ട്രസ്റ്റ് 201.58 കോടി രൂപ അനുവദിച്ചു. പ്ലാന്റുകളുടെ കമ്മിഷനിംങ്, സെന്‍ട്രല്‍ മെഡിക്കല്‍ സപ്ലൈ സ്റ്റോര്‍ നടത്തിപ്പ് എന്നിവയ്ക്കായി മൊത്തം പദ്ധതി ചെലവ് 137.33 കോടി രൂപയാണ്. വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍(എഎംസി)കള്‍ക്കായി ഏകദേശം 64.25 കോടി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സംവിധാനമായ സെന്‍ട്രല്‍ മെഡിക്കല്‍ സപ്ലൈ സ്റ്റോര്‍ വഴിയാണ് സംഭരണം നടത്തുക.