India-Israel partnership has stood the test of time: PM Modi at the India-Israel Joint Press Meet
February 26th, 03:30 pm
In his remarks during the India-Israel Joint Press Meet, PM Modi expressed his happiness at visiting Israel. He highlighted the historic decision to elevate the India-Israel time-tested partnership to a Special Strategic Partnership. He noted that discussions were held on giving new direction and greater momentum to cooperation across sectors between the two countries. The PM reiterated his firm commitment against terrorism and welcomed the Gaza Peace Plan.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.ഓഗസ്റ്റ് 22 ന് പ്രധാനമന്ത്രി ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും
August 20th, 03:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 22 ന് ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11 മണിയോടെ ബിഹാറിലെ ഗയയിൽ ഏകദേശം 13,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. പ്രധാനമന്ത്രി രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടർന്ന്, ഗംഗാ നദിയിലെ ആന്റ - സിമാരിയ പാലം പദ്ധതി സന്ദർശിക്കുന്ന അദ്ദേഹം അതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.പ്രധാനമന്ത്രിയുടെ ബ്രസീൽ സന്ദർശനം: ഫലങ്ങളുടെ പട്ടിക
July 09th, 03:14 am
അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച കരാർ.ജി7 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 18th, 03:17 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ കണ്ടു. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.ജി7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:55 pm
2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ കെയർ സ്റ്റാർമറുമായി ആശയവിനിമയം നടത്തി. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുണ്ടെന്നും വ്യാപാരം, വാണിജ്യം തുടങ്ങി നമ്മൾ ഉൾപ്പെട്ട മേഖലകളിൽ താഴേത്തട്ടിൽ ഇത് പ്രതിഫലിക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു,Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.സുവാരി പാലം പൂർണമായും പ്രവർത്തനക്ഷമമായതിൽ പ്രധാനമന്ത്രി ഗോവയിലെ ജനങ്ങളെ അഭിനന്ദിച്ചു
December 23rd, 05:51 pm
സുവാരി പാലം ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തനക്ഷമമായ അവസരത്തിൽ ഗോവയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
December 16th, 09:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു.പ്രധാനമന്ത്രി സെപ്റ്റംബര്‍ 26നും 27നും ഗുജറാത്ത് സന്ദര്‍ശിക്കും
September 25th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 26നും 27നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 27ന് രാവിലെ 10ന് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12.45ന്, പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ എത്തിച്ചേരും. അവിടെ അദ്ദേഹം 5200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.റിപ്പബ്ലിക് ഓഫ് തുര്‍ക്കിയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 10th, 05:23 pm
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോഗനുമായി 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.വാണിജ്യത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി
May 01st, 03:43 pm
ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും കൈവന്ന ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തു.അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
March 06th, 09:12 pm
അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.GIFT City celebrates both wealth and wisdom: PM Modi
July 29th, 03:42 pm
PM Modi laid the foundation stone of the headquarters building of the International Financial Services Centres Authority (IFSCA) in GIFT City, Gandhinagar. The Prime Minister noted that GIFT City was making a strong mark as a hub of commerce and technology. GIFT City celebrates both wealth and wisdom, he remarked.PM lays foundation stone of IFSCA headquarters at GIFT City in Gandhinagar
July 29th, 03:41 pm
PM Modi laid the foundation stone of the headquarters building of the International Financial Services Centres Authority (IFSCA) in GIFT City, Gandhinagar. The Prime Minister noted that GIFT City was making a strong mark as a hub of commerce and technology. GIFT City celebrates both wealth and wisdom, he remarked.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം
July 06th, 12:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ സംഭാവനകളെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രേഷ്ഠമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.ഊർജമേഖലാ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-നേപ്പാൾ സംയുക്ത ദർശന പ്രസ്താവന
April 02nd, 01:09 pm
2022 ഏപ്രിൽ 02-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ന്യൂ ഡൽഹിയിൽ ഫലപ്രദമായതും വിശാലവുമായ ഉഭയകക്ഷി ചർച്ചകൾ നടത്തി.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ വെർച്വൽ ഒപ്പിടൽ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
April 02nd, 10:01 am
ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.