ജി-7 ഉച്ചകോടിയുടെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 16th, 10:36 pm
ജി-7 ഉച്ചകോടിയുടെ ഭാഗമായി 2026 ജൂൺ 16-ന് ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
May 13th, 03:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം, 37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.അധ്യാപക നിയമന അഴിമതി ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ തകർത്തു: പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെ ബിർഭൂമിൽ
April 09th, 11:45 am
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന വമ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ടിഎംസിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ക്ഷേമ പദ്ധതികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റത്തിനായി നിർണായക ജനവിധി തേടുകയും ചെയ്തു. എല്ലാ ബൂത്തുകളിലും താമര ബട്ടൺ അമർത്തി വികസനം, അന്തസ്സ്, സുരക്ഷ എന്നിവ ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.തൃണമൂൽ കോൺഗ്രസിന്റെ പാപങ്ങളുടെ കുടം ഇപ്പോൾ നിറഞ്ഞിരിക്കുന്നു: പശ്ചിമ ബംഗാളിലെ അസൻസോളിൽ പ്രധാനമന്ത്രി മോദി
April 09th, 11:40 am
പശ്ചിമ ബംഗാളിലെ അസൻസോളിൽ നടന്ന ഒരു വലിയ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി സ്ത്രീകളുടെ സുരക്ഷ, ഭരണം, നിയമവിരുദ്ധ നുഴഞ്ഞുകയറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ഭൂരിപക്ഷം ആവശ്യപ്പെട്ട അദ്ദേഹം, ഭയത്തിന്റെ രാഷ്ട്രീയം ആരോപിച്ചുകൊണ്ട് ഭരണകക്ഷിയെ വിമർശിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ ഹാൽദിയ, അസൻസോൾ, ബിർഭം റാലികൾ ആക്കം കൂട്ടുന്നു
April 09th, 11:30 am
വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി അനുയായികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാൽദിയയിൽ അത്യുജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻകാല രാഷ്ട്രീയ പരിവർത്തനത്തിന്റെ ആത്മാവിനെ പ്രധാനമന്ത്രി മോദി ആവാഹിക്കുകയും സംസ്ഥാനത്തുടനീളം സമാനമായ ഒരു തരംഗം വ്യാപിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നു
April 01st, 10:04 pm
നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ, സി.സി.എസ് പ്രത്യേക യോഗം ചേർന്നു. ഈ വിഷയത്തിൽ ചേരുന്ന രണ്ടാമത്തെ പ്രത്യേക സി.സി.എസ് യോഗമാണിത്.നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികളും ലഘൂകരണ നടപടികളും അവലോകനം ചെയ്യുന്നതിനായുള്ള സി.സി.എസ് യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
March 22nd, 09:06 pm
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിഗതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തതുമായ ലഘൂകരണ നടപടികളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു.രാജസ്ഥാനിലെ കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ,വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 07th, 03:15 pm
കഴിഞ്ഞ ആഴ്ചയാണ് എനിക്ക് രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചത്. അജ്മീറിലെ പുണ്യഭൂമിയിൽ നിന്ന് നമ്മൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് രാജസ്ഥാനിലെ 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയുണ്ടായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, കോട്ടയുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒറ്റ ആഴ്ചയ്ക്കുള്ളിൽ രാജസ്ഥാനിൽ നടന്ന ഈ രണ്ട് പ്രധാന വികസന പരിപാടികൾ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. രാജസ്ഥാൻ ഇന്ന് എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. അടിസ്ഥാന സൗകര്യ വികസനമായാലും, യുവാക്കൾക്കുള്ള തൊഴിലവസരങ്ങളായാലും, കർഷകർക്കും സ്ത്രീകൾക്കുമായുള്ള പദ്ധതികളായാലും—എല്ലാ മേഖലകളിലും രാജസ്ഥാനിലുടനീളം വലിയ വേഗതയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.കോട്ട വിമാനത്താവളത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു; ഹഡോതി മേഖലയുടെ പരിവർത്തനം എടുത്തുപറഞ്ഞു
March 07th, 02:45 pm
ഹഡോതി മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജസ്ഥാൻ അഭൂതപൂർവമായ വേഗതയിൽ പുരോഗമിക്കുകയാണ്; പുതിയ വിമാനത്താവളം സാമ്പത്തികവും വ്യാവസായികവുമായ വളർച്ചയ്ക്ക് ഉത്തേജകമായി മാറും, ശ്രീ മോദി എടുത്തുപറഞ്ഞു.PM chairs 50th meeting of PRAGATI
December 31st, 08:11 pm
PM Modi chaired the 50th meeting of PRAGATI earlier today, marking a significant milestone in a decade-long journey of cooperative, outcome-driven governance. During the meeting, he reviewed five critical infrastructure projects across various sectors, spanning 5 States, with a cumulative cost of more than ₹40,000 crore. The PM remarked that PRAGATI is a powerful accelerator to achieve Viksit Bharat @ 2047.ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം, മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
June 25th, 03:14 pm
ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന് (JMP) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പുതുക്കിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആകെ 5,940.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീപിടിത്തവും മണ്ണിടിച്ചിലും കൈകാര്യം ചെയ്യാനും ഏറ്റവും അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിൽ നിന്ന് ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതും ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഉറപ്പാക്കും.ജാർഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഏഴ് ജില്ലകളിലായി നിലവിലുള്ള റെയിൽവേ ശൃംഖല 318 കിലോമീറ്ററോളം വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
June 11th, 03:05 pm
റെയിൽവേ മന്ത്രാലയത്തിന്റെ 6,405 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇന്ത്യൻ റെയിൽവേയുടെ രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
May 28th, 03:43 pm
യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി വിതരണത്തിനായുള്ള പരിഷ്കരിച്ച ശക്തി (ഇന്ത്യയിൽ കൽക്കരി സുതാര്യമായി ഉപയോഗപ്പെടുത്തുന്നതിനും അനുവദിക്കുന്നതിനുമുള്ള പദ്ധതി) നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
May 07th, 12:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, കേന്ദ്ര/സംസ്ഥാന മേഖലകളിലെ താപവൈദ്യുത നിലയങ്ങൾ/സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകർ (ഐപിപി) എന്നിവർക്ക് പുതിയ കൽക്കരി ലിങ്കേജുകൾ അനുവദിക്കുന്നതിന് അംഗീകാരം നൽകി. പരിഷ്കരിച്ച ശക്തി നയത്തിന് കീഴിൽ ഇനിപ്പറയുന്ന രണ്ട് വിൻഡോകൾ നിർദ്ദേശിച്ചിട്ടുണ്ട്:Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit
April 08th, 08:30 pm
PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
April 08th, 08:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.ഇന്ത്യൻ റെയിൽവേയിലുടനീളം നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 04th, 03:02 pm
ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി, യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾ ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്യുന്നു; ഈ സംരംഭങ്ങൾ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും എണ്ണ ഇറക്കുമതി കുറയ്ക്കുകയും CO2 ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. കൂടാതെ സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 21st, 01:19 pm
ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയിലുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്ന, ഇന്ത്യയുടെ ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.