ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോട് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു; സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി
August 14th, 04:55 pm
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ദുരന്തബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി.