ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.From waste to wealth: PM Modi showcases Surat’s green development model
June 05th, 04:30 pm
At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു
June 05th, 04:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.എഫ്.എ.ഒ. അഗ്രിക്കോള മെഡൽ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 20th, 11:00 pm
ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.റോമിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO)യുടെ അഗ്രിക്കോള മെഡൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി
May 20th, 10:55 pm
റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച
May 19th, 06:40 pm
ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി
May 18th, 08:21 pm
സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാള പരിഭാഷ
May 17th, 11:43 pm
സ്വീഡന്റെയും യൂറോപ്പിന്റെയും വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗിലേക്കുള്ള എന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇന്നത്തെ പരിപാടിയിൽ ചേർന്നതിന് ഉർസുല ജിയോട് ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.ഗുജറാത്തിലെ ജാംനഗറിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക പ്രസംഗം
May 10th, 09:35 pm
ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഉപ്പ് ഉൽപാദനത്തിന് മാത്രം പേരുകേട്ട ഗുജറാത്തിൽ നിന്ന് സെമികണ്ടക്ടറുകൾ, മെട്രോ കോച്ചുകൾ, റെയിൽവേ എഞ്ചിനുകൾ, പുനരുപയോഗ ഊർജ്ജം, ഉയർന്നുവരുന്ന വ്യോമയാന നിർമ്മാണം എന്നിവയുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കും പുരോഗതിക്കും ഗുജറാത്തിലെ ജനങ്ങളും ബിജെപി പ്രവർത്തകരുമാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞുമധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന 3 മൾട്ടിട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും
May 05th, 07:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ - റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന
April 20th, 10:55 pm
കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംബന്ധിയായ വിഷയങ്ങൾ, ആർട്ടിക് വിഷയങ്ങൾ എന്നിവയിലെ പ്രായോഗിക സഹകരണത്തിലൂടെ ആഗോള സുസ്ഥിരതാ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും (ഇനിമുതൽ ഇരുപക്ഷവും എന്ന് പരാമർശിക്കുന്നു) സമ്മതിച്ചു.നേട്ടങ്ങളുടെ പട്ടിക: റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
April 20th, 03:57 pm
ഇന്ത്യ-ROK പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംയുക്ത തന്ത്രപരമായ കാഴ്ചപ്പാട്Today, BJP stands for good governance and last-mile delivery: PM Modi
April 06th, 12:30 pm
PM Modi addressed BJP Karyakartas on the party’s Sthapana Diwas, paying tribute to generations of workers and their dedication, sacrifice and unwavering commitment. He reminisced about the early years when the BJP had neither power nor resources, and karyakartas travelled tirelessly to connect with people. He reiterated their belief in a brighter future for Bharat, which kept them going despite challenges like the Emergency, political isolation and violence.PM Modi addresses Party Karyakartas on BJP Sthapana Diwas
April 06th, 12:00 pm
PM Modi addressed BJP Karyakartas on the party’s Sthapana Diwas, paying tribute to generations of workers and their dedication, sacrifice and unwavering commitment. He reminisced about the early years when the BJP had neither power nor resources, and karyakartas travelled tirelessly to connect with people. He reiterated their belief in a brighter future for Bharat, which kept them going despite challenges like the Emergency, political isolation and violence.യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇന്ത്യയുടെ 2031-2035 കാലയളവിലേക്കുള്ള എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
March 25th, 05:35 pm
ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഫിൻലൻഡ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ – ഫിൻലൻഡ് സംയുക്ത പ്രസ്താവന
March 05th, 08:03 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.നേട്ടങ്ങളുടെ പട്ടിക: ഫിൻലൻഡ് പ്രസിഡന്റിന്റെ സന്ദർശനം
March 05th, 04:36 pm
ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സാങ്കേതിക വിദ്യ, ഇന്നൊവേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഫിൻലൻഡ് ഉയർന്നുവന്നിട്ടുണ്ട്. മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ഈ ധാരണാപത്രം പ്രതിഭകളുടെ ചലനാത്മകത സുഗമമാക്കും.ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന
March 02nd, 05:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.ബ്രസീൽ പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 21st, 12:30 pm
കഴിഞ്ഞ വർഷം ബ്രസീലിൽ വെച്ച് താങ്കൾ എന്നെ എത്രത്തോളം സൗഹൃദത്തോടും ആതിഥ്യമര്യാദയോടും കൂടിയാണോ സ്വീകരിച്ചത്, അതേ സ്നേഹത്തോടെ ഞാൻ താങ്കളെ ഇന്ത്യയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഇത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്.