കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
December 05th, 05:53 pm
ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന
December 05th, 05:43 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
December 05th, 02:00 pm
ഇന്ന് 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധം നിരവധി ചരിത്ര നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. കൃത്യം 25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, നമ്മുടെ പങ്കാളിത്തം പ്രത്യേകവും സവിശേഷ പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.PM Modi’s remarks during the joint press meet with Russian President Vladimir Putin
December 05th, 01:50 pm
PM Modi addressed the joint press meet with President Putin, highlighting the strong and time-tested India-Russia partnership. He said the relationship has remained steady like the Pole Star through global challenges. PM Modi announced new steps to boost economic cooperation, connectivity, energy security, cultural ties and people-to-people linkages. He reaffirmed India’s commitment to peace in Ukraine and emphasised the need for global unity in the fight against terrorism.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി
August 21st, 06:30 pm
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.VDNKh-ലെ റൊസാറ്റം പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി
July 09th, 04:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെ ഓൾ റഷ്യൻ എക്‌സിബിഷൻ സെന്റർ (VDNKh) സന്ദർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.
April 08th, 01:16 pm
നമ്മുടെ ബന്ധത്തില്‍ അസാധാരണമായ പരിവര്‍ത്തനവും നമ്മുടെ പങ്കാളിത്തത്തിന്റെ നേട്ടങ്ങളും താങ്കളുടെ ദൃഢ നേതൃത്വത്തിന്റെ വ്യക്തമായ അംഗീകാരമാണ്. 1971ലെ വിമോചന യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മരണയെ ആദരിക്കാനുള്ള താങ്കളുടെ തീരുമാനം ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സപര്‍ശിക്കുകയുണ്ടായി.