The resolution of a 'Viksit Bharat' will definitely be fulfilled: PM Modi in Mann Ki Baat

December 28th, 11:30 am

In the year’s final Mann Ki Baat episode, PM Modi said that in 2025, India made its mark in national security, sports, science laboratories and global platforms. He expressed hope that the country is ready to move forward in 2026 with fresh resolutions. The PM also highlighted youth-centric initiatives such as the Viksit Bharat Young Leaders Dialogue, Quiz competition, Smart India Hackathon 2025 and Fit India Movement.

Tune in to hear Mann Ki Baat on 28th December 2025

December 27th, 08:00 am

Prime Minister, Shri Narendra Modi will share his thoughts on a number of themes and issues in Mann Ki Baat on Sunday at 11 AM. Tune in to hear 'Mann Ki Baat' live on Narendra Modi App.

“KTS 4.0-യുടെ സാംസ്കാരിക രഥം 'ജെൻ സി' ഏറ്റെടുക്കുന്നു” — തമിഴ്‌നാട് മുതൽ കാശി വരെയുള്ള യാത്രയെ യുവാക്കൾ ഒരു 'സാംസ്കാരിക ആനന്ദ യാത്ര'യാക്കി മാറ്റുന്നു

November 30th, 06:56 pm

ഡിസംബർ 2-ന് ആരംഭിക്കുന്ന കാശി തമിഴ് സംഗമം 4.0-ന് തയ്യാറെടുക്കുമ്പോൾ 'ജെൻ സി'യിലുടനീളം ആവേശത്തിന്റെ ശക്തമായ ഒരു തരംഗം വ്യാപിക്കുന്നു. കാശിയും തമിഴ്‌നാടുമായി നിലനിൽക്കുന്ന പുരാതനമായ സാംസ്കാരിക-ഭാഷാ ബന്ധങ്ങളെ യുവതലമുറയുടെ ഊർജ്ജസ്വലതയുമായി ബന്ധിപ്പിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി

November 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

2025 നവംബർ 30-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക

November 29th, 09:04 am

ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിലും തന്റെ ചിന്തകൾ പങ്കുവെക്കും. 'മണി കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 19th, 11:00 am

മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

November 19th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി എൽഎൻജെപി ആശുപത്രിയിൽ ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു

November 12th, 03:21 pm

ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും അദ്ദേഹം സംവദിച്ചു, അവരുടെ ചികിത്സയെക്കുറിച്ച് അന്വേഷിച്ചു, അവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.

ദേശീയ​ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 07th, 10:00 am

വന്ദേമാതരം, ഈ വാക്കുകൾ ഒരു മന്ത്രമാണ്, ഒരു ഊർജ്ജമാണ്, ഒരു സ്വപ്നമാണ്, ഒരു ദൃഢനിശ്ചയമാണ്. വന്ദേമാതരം, ഈ ഒരു വാക്ക് ഭാരതമാതാവിന്റെ ആരാധനയാണ്, ഭാരത മാതാവിന്റെ ആരാധനയാണ്. വന്ദേമാതരം, ഈ ഒരു വാക്ക് നമ്മെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നു. അത് നമ്മുടെ ആത്മവിശ്വാസത്തെ, നമ്മുടെ വർത്തമാനകാലത്തെ, ആത്മവിശ്വാസത്താൽ നിറയ്ക്കുന്നു, കൂടാതെ നമ്മുടെ ഭാവിക്ക് ഈ പുതിയ ധൈര്യം നൽകുന്നു, അങ്ങനെയൊരു ദൃഢനിശ്ചയമില്ല, നേടിയെടുക്കാൻ കഴിയാത്ത ഒരു ദൃഢനിശ്ചയവുമില്ല. നമുക്ക് ഇന്ത്യക്കാർക്ക് നേടാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല.

ദേശീയ ഗീതമായ “വന്ദേമാതര”ത്തിന്റെ 150-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

November 07th, 09:45 am

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. മോദി അഭിപ്രായപ്പെട്ടു. ഭാരതമാതാവിനോടുള്ള ഭക്തിയെയും ആത്മീയ സമർപ്പണത്തെയും വന്ദേമാതരം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഒരൊറ്റ വാക്ക് നമ്മെ നമ്മുടെ ചരിത്രവുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ ഭാവിയെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്നു, ഒരു ദൃഢനിശ്ചയവും പൂർത്തിയാക്കാൻ കഴിയാത്തത്ര വലുതല്ലെന്നും ഒരു ലക്ഷ്യവും നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര വിദൂരമല്ലെന്നും വിശ്വസിക്കാനുള്ള ധൈര്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 01st, 01:30 pm

ഛത്തീസ്ഗഢ് ഗവർണർ, രാമൻ ദേക ജി, ലോക്‌സഭാ സ്പീക്കർ, ഓം ബിർള ജി, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ, എന്റെ സുഹൃത്ത് രമൺ സിംഗ് ജി, സംസ്ഥാന മുഖ്യമന്ത്രി, വിഷ്ണു ദിയോ സായ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ, തോഖൻ സാഹു ജി, ഉപമുഖ്യമന്ത്രിമാർ, വിജയ് ശർമ്മ ജിയും , അരുൺ സാവു ജിയും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ചരൺ ദാസ് മഹന്ത് ജി, മറ്റ് വിശിഷ്ട മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ,ബഹുമാന്യരേ!

ഛത്തീസ്ഗഡ് വിധാൻസഭയുടെ പുതിയ കെട്ടിടം ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

November 01st, 01:00 pm

ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്ന് ഒരു സുവർണ്ണ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായി, ഇത് തനിക്ക് വളരെ സന്തോഷകരവും പ്രാധാന്യമുള്ളതുമായ ദിവസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പതിറ്റാണ്ടുകളായി വളർത്തിയെടുത്ത ഈ നാടുമായുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്ന സമയം മുതൽ ഛത്തീസ്ഗഢിൽ വളരെയധികം സമയം ചെലവഴിച്ചതായും അവിടെ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചതായും ശ്രീ മോദി സൂചിപ്പിച്ചു. ഛത്തീസ്ഗഢിനെ കുറിച്ചുള്ള ദർശനം, അതിന്റെ സൃഷ്ടിക്കായുള്ള ദൃഢനിശ്ചയം, ആ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണം എന്നിവ അദ്ദേഹം ഓർമ്മിപ്പിച്ചു, ഛത്തീസ്ഗഢിന്റെ പരിവർത്തനത്തിന്റെ ഓരോ നിമിഷത്തിനും താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷത്തെ യാത്രയിൽ സംസ്ഥാനം ഒരു പ്രധാന നാഴികക്കല്ലിലെത്തുമ്പോൾ, ആ നിമിഷത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രജത ജൂബിലി ആഘോഷ വേളയിൽ, സംസ്ഥാനത്തെ ജനങ്ങൾക്കായി പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം തന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

നവ റായ്പൂരിലെ ശാന്തി ശിഖർ - ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

November 01st, 11:15 am

ഛത്തീസ്ഗഢ് ഗവർണർ ശ്രീ ‍രമെൻ ഡേകാ ജി, ജനകീയനും ഊർജ്ജസ്വലനുമായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, രാജയോഗിനി സിസ്റ്റർ ജയന്തി, രാജയോഗി മൃത്യുഞ്ജയ്, എല്ലാ ബ്രഹ്മകുമാരി സഹോദരിമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ ശാന്തി ശിഖർ - ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി, ബ്രഹ്മകുമാരിസമൂഹത്തെ അഭിസംബോധന ചെയ്തു

November 01st, 11:00 am

ഛത്തീസ്ഗഢ് സംസ്ഥാനം സ്ഥാപിതമായതിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ ദിനം സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനൊപ്പം ഝാർഖണ്ഡും ഉത്തരാഖണ്ഡും സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ശ്രീ മോദി ആശംസകൾ നേർന്നു. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഇന്ധനം എന്ന ദർശനത്തിലൂടെ നമ്മൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ഛഠ് പൂജയുടെ സന്ധ്യാ അർഘ്യ ചടങ്ങിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

October 27th, 02:02 pm

ഛഠ് പൂജയുടെ പുണ്യ ചടങ്ങായ സന്ധ്യാ അർഘ്യ വേളയിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.

'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.

2025 ഒക്ടോബർ 26-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക

October 25th, 09:30 am

ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.

വരാനിരിക്കുന്ന 'ഛഠ് മഹാപർവ്വി'നായി ഭക്തിഗാനങ്ങൾ പങ്കുവയ്ക്കാൻ പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചു

October 24th, 10:39 am

രാജ്യം ഛഠ് മഹോത്സവം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ, ഛഠ് മായയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ പങ്കുവെച്ചുകൊണ്ട് ഭക്തിയുടെയും സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷത്തിൽ പങ്കുചേരാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു.

ഗുജറാത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നു

October 22nd, 08:24 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്നു. എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

ദീപാവലി ദിനത്തിൽ എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു

October 20th, 09:50 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.