ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 27th, 11:45 am
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.ഡൽഹിയിലെ യശോഭൂമിയിൽ നടന്ന സെമികോൺ ഇന്ത്യ 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 02nd, 10:40 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ജി, കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ് ജി, സെമിയുടെ പ്രസിഡന്റ് അജിത് മനോച്ച ജി, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സെമികണ്ടക്ടർ വ്യവസായത്തിന്റെ സിഇഒമാർ, അവരുടെ സഹപ്രവർത്തകർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട സംരംഭകർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ യുവ വിദ്യാർത്ഥി സുഹൃത്തുക്കൾ, സ്ത്രീകളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ സെമികോൺ ഇന്ത്യ 2025 ഉദ്ഘാടനം ചെയ്തു.
September 02nd, 10:15 am
ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സെമിക്കോൺ ഇന്ത്യ - 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിലും വിദേശത്തുമുള്ള സെമികണ്ടക്ടർ വ്യവസായ സിഇഒമാരുടെയും അവരുടെ സഹകാരികളുടെയും സാന്നിധ്യം പ്രധാനമന്ത്രി അടയാളപ്പെടുത്തി . വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെയും, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട സംരംഭകരെയും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു.