പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ സംബന്ധിക്കും
September 24th, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് വൈകുന്നേരം 6:15-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി
August 31st, 04:50 pm
അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
August 31st, 11:06 am
താങ്കൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വർഷം, കസാനിൽ നമ്മൾ വളരെ അർത്ഥവത്തായ ഒരു ചർച്ച നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സേനാ പിന്മാറ്റത്തെ തുടർന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു. അതിർത്തി മാനേജ്‌മെന്റിനെക്കുറിച്ച് നമ്മുടെ പ്രത്യേക പ്രതിനിധികൾ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, അടുത്തതായി ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് . നമ്മുടെ ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി നമ്മൾ തമ്മിലുള്ള സഹകരണം ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച
August 31st, 11:00 am
ടിയാൻജിനിൽ, 2025 ഓഗസ്റ്റ് 31-ന് നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തി ചേർന്നു
August 30th, 04:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ചൈനയിലെത്തി ചേർന്നു . സന്ദർശന വേളയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 28th, 08:40 pm
പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരം പതിനഞ്ചാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞാൻ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നു.പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം
August 22nd, 06:15 pm
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2025 ഓഗസ്റ്റ് 29–30 വരെ ജപ്പാൻ സന്ദർശിക്കും, 2025 ഓഗസ്റ്റ് 31–സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും. ജപ്പാനിലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി ചർച്ച നടത്തുകയും ചെയ്യും. ചൈനയിൽ, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
August 19th, 07:34 pm
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരണം നൽകി.എഎസ്പിഐയുടെ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കറിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിച്ചതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രകീർത്തിച്ചു
October 03rd, 07:35 pm
എഎസ്പിഐ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കർ കണക്കനുസരിച്ച് 64 സാങ്കേതികവിദ്യകളിൽ 45 എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആദ്യ അഞ്ച് രാജ്യങ്ങളിൽപ്പെടുന്നു. ശാസ്ത്രീയവും ഗവേഷണപരവുമായ മുന്നേറ്റങ്ങൾക്കായുള്ള ശ്രമം, ആഗോള പ്രതിഭകളെ നിലനിർത്താനുള്ള കഴിവ് എന്നിവ ഉൾപ്പെടെയുള്ള നിർണായക സാങ്കേതികവിദ്യകളുടെ വികസനം ഈ പഠനം ട്രാക്കുചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനത്തിനും നിയന്ത്രണത്തിനും അടിവരയിടുന്ന നിർണായക ചേരുവകളും അത് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെ എങ്ങനെ അളക്കുന്നു എന്നതും പഠനം രേഖപ്പെടുത്തുന്നു.നവംബറില്‍ ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും
October 31st, 05:04 pm
ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2023 നവംബര്‍ 1 ന് വൈകുന്നേരം 4:30ന് ന്യൂഡല്‍ഹിയിലെ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലാണ്‌ല പരിപാടി.ഏഷ്യന്‍ പാരാ ഗെയിംസിലെ ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 11:13 pm
ഏഷ്യന്‍ പാരാ ഗെയിംസില്‍ 111 മെഡലുകളോടെയുള്ള ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരങ്ങളുടെ അചഞ്ചലമായ അര്‍പ്പണബോധത്തെയും അജയ്യമായ ഉത്സാഹത്തേയും ശ്രീ മോദി പ്രശംസിച്ചു.ഏഷ്യൻ പാരാ ഗെയിംസിൽ ചെസിൽ വെങ്കലം നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:48 pm
ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി2 (B2) വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസില്‍ വെങ്കലം നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:45 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതാ ചെസ് ബി1 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസ്സില്‍ വെങ്കലം നേടിയ കിഷന്‍ ഗംഗോളി, ആര്യന്‍ ജോഷി, സോമേന്ദ്ര എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:44 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷ ചെസ് ബി2 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ കിഷന്‍ ഗംഗോളി, ആര്യന്‍ ജോഷി, സോമേന്ദ്ര എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസില്‍ വെങ്കലം നേടിയ അശ്വിന്‍ മക്വാനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:38 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അശ്വിന്‍ മക്വാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍ ടി-20യില്‍ വെങ്കലം നേടിയ പൂജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:35 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതകളുടെ 1500 മീറ്റര്‍ ടി-20 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 08:32 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ല്‍ വെങ്കലമെഡല്‍ നേടിയതിന് തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'ഏഷ്യന്‍ പാരാ ഗെയിംസ് ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 28th, 11:50 am
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ്സില്‍ സ്വര്‍ണം നേടിയ ദര്‍പന്‍ ഇനാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.