മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു

April 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ചിലി പ്രസിഡന്റായി സ്ഥാനമേറ്റ ഹോസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

March 13th, 12:54 pm

ചിലി പ്രസിഡന്റായി സ്ഥാനമേറ്റ ഹോസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ചിലിയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും അദ്ദേഹത്തോടൊപ്പം ചേ‍‍ർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “വിജയകരമായ ഒരു ഭരണ കാലാവധിക്ക് ആശംസകൾ! ”, ശ്രീ മോദി പറഞ്ഞു.

ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടിനു പ്രധാനമന്ത്രി ഡൽഹിയിൽ ആതിഥ്യമരുളി

April 01st, 09:33 pm

ഇന്ത്യ-ചിലി പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, ഡൽഹിയിൽ ഇന്നു ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായി സ്വാഗതം ചെയ്തു. ലാറ്റിൻ അമേരിക്കയിലെ പ്രധാന സഖ്യകക്ഷിയെന്ന നിലയിൽ ചിലിയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, പ്രസിഡന്റ് ബോറിക്കിന് ആതിഥ്യമരുളുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

ചിലി പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പരിണിതഫലങ്ങൾ

April 01st, 06:45 pm

അന്റാർട്ടിക്ക സഹകരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം

ഇന്ത്യ - ചിലി സംയുക്ത പ്രസ്താവന (ഏപ്രിൽ 1, 2025)

April 01st, 06:11 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് 2025 ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഇന്ത്യ സന്ദർശിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികത്തിന്റെ സ്മരണയ്ക്കായാണു സന്ദർശനം. വിദേശകാര്യം, കൃഷി, ഖനനം, വനിത, ലിംഗസമത്വം, സംസ്കാരം, കല, പൈതൃകം എന്നീ വകുപ്പുകളുടെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നിരവധി വ്യവസായപ്രമുഖർ എന്നിവർ പ്രസിഡന്റ് ബോറിക്കിനൊപ്പമുണ്ട്. ന്യൂഡൽഹിക്ക് പുറമേ, ആഗ്ര, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ പ്രസിഡന്റ് ബോറിക് സന്ദർശിക്കും. പ്രസിഡന്റ് ബോറിക്കിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2024 നവംബറിൽ റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിലാണു പ്രസിഡന്റ് ബോറിക്കും പ്രധാനമന്ത്രി മോദിയും ആദ്യമായി കണ്ടുമുട്ടിയത്.

ചിലി പ്രസിഡന്റുമായുള്ള സംയുക്ത വാർത്താകുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ

April 01st, 12:31 pm

പ്രസിഡന്റ് ബോറിക്കിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സൗഹൃദബോധവും നമ്മുടെ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും തീർത്തും അതിശയകരമാണ്. അതിനാൽ, ഞാൻ ഹൃദയപൂർവ്വം അദ്ദേഹത്തെ അഭിനന്ദിക്കുകയും, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

November 20th, 08:36 pm

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 6

September 06th, 07:27 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !