ഛഠ് മഹാപർവിന്റെ സമാപനത്തിൽ ഭക്തർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 28th, 07:56 am
മഹാപർവ് ഛഠ് സമാപനത്തിൽ എല്ലാ ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകളും ഭാവുകങ്ങളും നേർന്നു.‘നഹായ്-ഖായ്’ പുണ്യകർമത്തോടെ ഛഠ് മഹാപർവിനു തുടക്കംകുറിക്കുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 25th, 09:06 am
‘നഹായ്-ഖായ്’ എന്ന പരമ്പരാഗത ചടങ്ങോടെ ഇന്നാരംഭിക്കുന്ന ‘ഛഠ് മഹാപർവി’ന്റെ പുണ്യവേളയിൽ രാജ്യത്തും ലോകമെമ്പാടുമുള്ള ഭക്തർക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. വ്രതമനുഷ്ഠിക്കുന്നവരുടെ അചഞ്ചലമായ ഭക്തിക്കു പ്രധാനമന്ത്രി ആദരമർപ്പിക്കുകയും നാലുദിവസത്തെ ഈ ആഘോഷത്തിന്റെ അഗാധമായ സാംസ്കാരികപ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.