ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി‌

December 31st, 09:04 am

ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനമറിയിച്ചു. ഫിഡെ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് തൊട്ടുപിന്നാലെയാണ് എറിഗൈസി ഈ നേട്ടം കൈവരിക്കുന്നത്. ഇത് ആഗോള ചെസ് രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷമായി അടയാളപ്പെടുത്തപ്പെടുന്നു.

2025 ലെ ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 29th, 03:38 pm

ദോഹയിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മവീര്യം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു, ശ്രീ മോദി പറഞ്ഞു.

2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 29th, 03:35 pm

ദോഹയിൽ നടന്ന 2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറി‌യിച്ചു. ചെസിനോടുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ, ശ്രീ മോദി പറഞ്ഞു.

ഫിഡെ ലോകകപ്പിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

August 26th, 11:30 pm

2025 ലെ ഫിഡെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനവും ആവേശവും പങ്കുവച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ടൂർണമെന്റ് തിരിച്ചെത്തിയിരിക്കുന്നത്.

ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 29th, 06:00 am

2025 ലെ ഫിഡെ വനിതാ ലോകകപ്പ് വിജയത്തിനും, ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതിനും ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും യുവാക്കൾക്കിടയിൽ ചെസ്സ് കൂടുതൽ ജനപ്രിയമാകുന്നതിന് സംഭാവന നൽകുകയും ചെയ്യും, ശ്രീ മോദി പറഞ്ഞു.

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 28th, 06:29 pm

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ചാമ്പ്യൻഷിപ്പിലുടനീളം കൊനേരു ഹംപിയും അപാരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ”, ശ്രീ മോദി പറഞ്ഞു.

ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ബ്ലിറ്റ്സ് സെമിഫൈനലിൽ മിന്നുന്ന വിജയം നേടിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 19th, 02:00 pm

ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ഹൗ യിഫാനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ഇന്ത്യൻ ചെസ്സ് പ്രതിഭ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2025ലെ നോർവേ ചെസ്സിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 02nd, 08:23 pm

2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഏറ്റവും മികച്ച വിജയം നേടിയ ഗുകേഷിന് അഭിനന്ദനങ്ങൾ. 2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇ​താദ്യമായി വിജയം നേടിയത് അദ്ദേഹത്തിന്റെ സാമർഥ്യവും സമർപ്പണവും പ്രകടമാക്കുന്നു” - ശ്രീ മോദി പറഞ്ഞു.

The National Games are a celebration of India's incredible sporting talent: PM Modi in Dehradun

January 28th, 09:36 pm

PM Modi during the 38th National Games inauguration in Dehradun addressed the nation's youth, highlighting the role of sports in fostering unity, fitness, and national development. He emphasized the government's efforts in promoting sports, the importance of sports infrastructure, and India's growing sports economy.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു

January 28th, 09:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, യുവാക്കളുടെ ഊർജത്താൽ ദീപ്തമാണ് ഇന്ന് ഉത്തരാഖണ്ഡെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാർനാഥ്, ബദരീനാഥ്, ഗംഗാമാതാവ് എന്നിവരുടെ അനുഗ്രഹത്തോടെയാണ് 38-ാം ദേശീയ ഗെയിംസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് രൂപീകൃതമായതിന്റെ 25-ാം വർഷമാണിതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ യുവസംസ്ഥാനത്ത് കഴിവുകൾ പ്രകടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നതിന്റെ മനോഹരമായ ചിത്രമാണ് ഈ പരിപാടി പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിന്റെ ഈ പതിപ്പിൽ നിരവധി പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരിസ്ഥിതിസൗഹൃദസാമഗ്രികളുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ ഗെയിംസ്’ എന്നതാണ് ഈ ഗെയിംസിന്റെ പ്രമേയമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച അ​​ദ്ദേഹം, ട്രോഫികളും മെഡലുകളും പോലും ഇ-മാലിന്യങ്ങൾ കൊണ്ടാണ് നിർമിച്ചതെന്നും ഓരോ മെഡൽ ജേതാവിന്റെയും പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുമെന്നും അത് മികച്ച സംരംഭമാണെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി പ്രധാനമന്ത്രിയെ സന്ദർശിച്ചു

January 03rd, 08:42 pm

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, അവരുടെ കൂർമബുദ്ധിയും അചഞ്ചലമായ നിശ്ചയദാർഢ്യവും വ്യക്തമായി കാണാനായി എന്നും അഭിപ്രായപ്പെട്ടു.

2024-ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടിയ ഹംപി കൊനേരുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 29th, 03:34 pm

2024-ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടിയ ഹംപി കൊനേരുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദശലക്ഷക്കണക്കിനുപേരെ നിരന്തരം പ്രചോദിപ്പിക്കുന്നതാണു ഹംപിയുടെ നിശ്ചയദാർഢ്യവും ബുദ്ധിശക്തിയുമെന്ന് അദ്ദേഹം പ്രകീർത്തിച്ചു.

ചെസ് ചാമ്പ്യൻ ഡി ഗുകേഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 28th, 06:34 pm

ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച ശ്രീ മോദി, ഗുകേഷിന്റെ ആത്മവിശ്വാസം ഏവർക്കും പ്രചോദനകരമാണെന്നും ചൂണ്ടിക്കാട്ടി. യോഗയുടെയും ധ്യാനത്തിന്റെയും പരിവർത്തനസാധ്യതകളെക്കുറിച്ചാണ് ഇന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 12th, 07:35 pm

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

October 27th, 11:08 am

ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട ഇന്ത്യയുടെ ചെസ് ഗ്രാൻഡ്‌മാസ്റ്റർ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

45-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 23rd, 01:15 am

45-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടം കൈവരിച്ച പുരുഷ-വനിതാ ചെസ് ടീമുകളെ അദ്ദേഹം അഭിനന്ദിച്ചു.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 23rd, 06:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു.

ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 19th, 06:33 pm

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു

January 19th, 06:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.