Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi
July 26th, 08:16 pm
PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
July 26th, 07:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ചെനാബ് റെയിൽ പാലം നിർമ്മാണത്തിൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി സംവദിച്ചു.
June 06th, 03:01 pm
ചെനാബ് റെയിൽ പാലം നിർമ്മാണത്തിൽ പങ്കെടുത്ത ചില ആളുകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. രാജ്യത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയെ ശ്രീ മോദി പ്രശംസിച്ചു.ചെനാബ് റെയിൽ പാലത്തിന് മുകളിൽ ത്രിവർണ്ണ പതാക ഉയർന്നു പറക്കുന്നു: പ്രധാനമന്ത്രി.
June 06th, 02:59 pm
ചെനാബ് റെയിൽ പാലത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയത് ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമാണിതെന്നും, ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ വളരുന്ന കഴിവിന്റെ തെളിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ജമ്മു കശ്മീരിലെ കത്രയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 06th, 12:50 pm
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ജി, മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, ജിതേന്ദ്ര സിംഗ് ജി, വി സോമണ്ണ ജി, ഉപമുഖ്യമന്ത്രി സുരേന്ദ്ര കുമാർ ജി, ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാവ് സുനിൽ ജി, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ജുഗൽ കിഷോർ ജി, മറ്റു ജനപ്രതിനിധികളേ, എന്റെ സഹോദരീ സഹോദരൻമാരേ. ഇത് വീർ സോരാവർ സിംഗ് ജിയുടെ നാടാണ്, ഈ ഭൂമിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
June 06th, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ധീരനായ വീർ സൊറാവർ സിങ്ങിന്റെ നാടിനെ അഭിവാദ്യം ചെയ്ത്, ഇന്നത്തെ പരിപാടി ഇന്ത്യയുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മഹത്തായ ആഘോഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ, കശ്മീർ താഴ്‌വര ഇപ്പോൾ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “‘കശ്മീർ മുതൽ കന്യാകുമാരി വരെ” എന്ന ചൊല്ലിലൂടെ, ഭാരതമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു. ഇന്നതു നമ്മുടെ റെയിൽവേ ശൃംഖലയിലും യാഥാർഥ്യമായി - പ്രധാനമന്ത്രി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാതാപദ്ധതി വെറുമൊരു പേരല്ലെന്നും, ജമ്മു കശ്മീരിന്റെ പുതിയ ശക്തിയുടെ പ്രതീകമാണെന്നും ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അദ്ദേഹം ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജമ്മു കശ്മീരിനുള്ളിൽ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നു. കൂടാതെ, ജമ്മുവിൽ പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇതു കരുത്തേകും. ₹46,000 കോടിയുടെ പദ്ധതികൾ ജമ്മു കശ്മീരിലെ വികസനം ത്വരിതപ്പെടുത്തുമെന്നും, പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഈ പുതിയ യുഗത്തിൽ പ്രധാനമന്ത്രി ആശംസകൾ നേരുകയും ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.ജൂൺ 6 ന് പ്രധാനമന്ത്രി ജമ്മു കശ്മീർ സന്ദർശിക്കും
June 04th, 12:37 pm
ജൂൺ 6 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കും. മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി രാവിലെ 11 മണിക്ക് ചെനാബ് പാലം ഉദ്ഘാടനം ചെയ്യുകയും പാലം ഡെക്ക് സന്ദർശിക്കുകയും ചെയ്യും. അതിനുശേഷം, അദ്ദേഹം അഞ്ജി പാലം സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന്, കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്ര സമർപ്പണവും അദ്ദേഹം നിർവഹിക്കും.രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 22nd, 12:00 pm
രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
May 22nd, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.ശ്രീനഗറില്‍ നടന്ന 'യുവത്വം ശക്തിപ്പെടുത്തുക, ജമ്മു കാശ്മീരിനെ പരിവര്‍ത്തനപ്പെടുത്തുക' എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 20th, 07:00 pm
ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 20th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു :
August 14th, 02:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ വിവിധ സന്ദർഭങ്ങൾ പങ്കുവെച്ചു.ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ചെനാബ് പാലത്തിന്റെ പൂർത്തീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 05th, 08:51 pm
ലോകത്തെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്തിന്റെ കഴിവും വിശ്വാസവും ലോകത്തിന് മുന്നിൽ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. നിർമ്മാണത്തിന്റെ ഈ നേട്ടം ആധുനിക എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, ‘സങ്കൽപ് സേ സിദ്ധിയുടെ’ ധാർമ്മികതയാൽ അടയാളപ്പെടുത്തിയ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു
April 26th, 12:25 pm
റോഡുകൾ, റെയിൽവേ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, ഡിജിറ്റൽ, കൽക്കരി തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന മേഖലകളുടെ പുരോഗതികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. പദ്ധതികളുടെ ആതിഥേയ മണ്ഡലത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.ഗ്രാമീണ റോഡുകളുടെ നിർമാണവും അവയുടെ ഗുണനിലവാരവും കർശനമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. റോഡ് നിർമ്മാണത്തിൽ മോഡി പുതിയ സാങ്കേതികവിദ്യകൾ നിർദ്ദേശിച്ചു.