സൂരീനാം മുൻ പ്രസിഡന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
March 31st, 11:01 am
സൂരീനാം മുൻ പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി ജിയുടെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇത് സൂരീനാമിന് മാത്രമല്ല, ആഗോള ഇന്ത്യൻ പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അന്തരിച്ച നേതാവുമായുള്ള തന്റെ നിരവധി കൂടിക്കാഴ്ചകൾ അനുസ്മരിച്ച ശ്രീ മോദി, സൂരീനാമിനായുള്ള സന്തോഖി ജിയുടെ അശ്രാന്ത സേവനവും ഇന്ത്യ-സൂരീനാം ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും തങ്ങളുടെ ആശയവിനിമയങ്ങളിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിരവധി ഹൃദയങ്ങൾ കീഴടക്കിയ സന്തോഖി ജിയുടെ ഇന്ത്യൻ സംസ്കാരത്തോടുള്ള പ്രത്യേക താൽപ്പര്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:57 pm
ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു: