The party governing Punjab today has neither clean intentions nor honesty: PM Modi in Jalandhar

July 17th, 04:31 pm

PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.

PM addresses an energy-packed public rally in Jalandhar, Punjab

July 17th, 04:30 pm

PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.

ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 17th, 02:08 pm

ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിച്ചു

July 17th, 01:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മികച്ച മാതൃകയെന്ന നിലയിൽ ഈ നഗരത്തിനുള്ള സവിശേഷ പദവി ചൂണ്ടിക്കാണിച്ച അദ്ദേഹം, മെച്ചപ്പെട്ട ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിൽ നഗരത്തിന്റെ ഖ്യാതി എടുത്തുകാട്ടി. ഈ മേഖലയിലെ ചണ്ഡിമാതാവിന്റെ ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നഗരത്തിന്റെ തുടർച്ചയായതും വ്യവസ്ഥാപിതവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ചണ്ഡീഗഢിന്റെ വികസനത്തിനു നിലവിലെ ഗവണ്മെന്റ് എപ്പോഴും പൂർണ മുൻഗണനയാണു നൽകിയിട്ടുള്ളത്” - ശ്രീ മോദി വ്യക്തമാക്കി.

​പ്രധാനമന്ത്രി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കും

July 15th, 06:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11.30-ഓടെ ജീന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ, ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

June 19th, 05:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ജൂൺ 20 ന് അദ്ദേഹം ബിഹാറിലെ സിവാൻ സന്ദർശിക്കുകയും ഉച്ചയ്ക്ക് 12 മണിയോടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)

May 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.

ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

April 14th, 11:00 am

ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു

April 14th, 10:16 am

വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi

December 03rd, 12:15 pm

The Prime Minister, Shri Narendra Modi dedicated to the nation the successful implementation of three transformative new criminal laws—Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita and Bharatiya Sakshya Adhiniyam today at Chandigarh.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു

December 03rd, 11:47 am

പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസ‌ിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും

December 02nd, 07:05 pm

പരിവർത്തനാത്മകമായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ 3 ന് ഉച്ചയ്ക്ക് 12ന് ചണ്ഡീഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

October 17th, 09:03 pm

ഇന്നു ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ബൻവാരിലാൽ പുരോഹിത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 26th, 12:22 pm

പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ബൻവാരിലാൽ പുരോഹിത് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം

May 24th, 10:15 am

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ തൻ്റെ രണ്ടാമത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി യുവാക്കളുടെ അഭിലാഷങ്ങളെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. എല്ലാ പൗരന്മാർക്കും സമഗ്രമായ വികസനത്തിൻ്റെയും തുല്യ അവസരങ്ങളുടെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 24th, 09:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും സജീവമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. സംസ്ഥാനവുമായും അവിടുത്തെ ജനങ്ങളുമായും ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 10:00 am

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

March 12th, 09:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

ട്രാൻസ്‌ജെൻഡറായ വിബിഎസ്‌വൈ ഗുണഭോക്താവിന്റെ മാതൃകാ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

December 09th, 02:40 pm

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ (VBSY) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംവദിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാരിന്റെ മുൻനിര പദ്ധതികളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനായി വികസിത് ഭാരത് സങ്കൽപ് യാത്ര രാജ്യത്തുടനീളം നടത്തുന്നു.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.