കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (CISF) സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 10th, 10:35 am
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (CISF) സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സേനാംഗങ്ങൾക്കും ആശംസകൾ നേർന്നു. ദൃഢനിശ്ചയം, അച്ചടക്കം, അർപ്പണബോധം എന്നിവയ്ക്ക് പേരുകേട്ട CISF, രാജ്യത്തുടനീളമുള്ള നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. അവരുടെ വിട്ടുവീഴ്ചയില്ലാത്ത സേവന സന്നദ്ധത ഇന്ത്യയുടെ സുരക്ഷയ്ക്കും പുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകുന്നു, ശ്രീ മോദി പറഞ്ഞു.ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഓഗസ്റ്റ് 28-ന് പ്രധാനമന്ത്രി വിതരണം ചെയ്യും
August 27th, 07:08 pm
പുതുതായി നിയമിതരാകുന്ന 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ 2023 ഓഗസ്റ്റ് 28-ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. പുതുതായി നിയമിതരാകുന്നവരെ ആ അവസരത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.സി ഐ എസ്സ് എഫ് സേനാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
March 10th, 08:30 am
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സി ഐ എസ എഫ് ) സ്ഥാപക ദിനത്തിൽ സിഐഎസ്എഫ് സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.