‘പശ്ചിംബംഗാ’ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ അനുസ്മരിച്ചു
June 20th, 08:30 am
‘പശ്ചിംബംഗാ’ ദിനസത്തോടനുബന്ധിച്ചു പശ്ചിമ ബംഗാളിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ പുതിയ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
June 10th, 01:52 pm
ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി.കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വി ഡി സതീശൻ ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
May 18th, 02:49 pm
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വി ഡി സതീശൻ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സംസ്ഥാന രൂപീകരണ ദിനത്തിൽ സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 16th, 01:32 pm
സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സിക്കിം അതിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്ര നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ വികസന യാത്രയിൽ സിക്കിം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 50-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ വേളയിൽ താൻ അടുത്തിടെ സിക്കിം സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങൾ പ്രകടമാക്കിയ ഊഷ്മളതയും സ്നേഹവും തന്നെ വളരെയധികം സ്പർശിച്ചുവെന്ന് പറഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തിരു സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി.
May 10th, 11:10 am
അദ്ദേഹത്തിന്റെ പുതിയ ഭരണകാലയളവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കുള്ള ക്ഷാമബത്തയുടെയും (DA) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസത്തിന്റെയും (DR) അധിക ഗഡു 01.01.2026 മുതൽ നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
April 18th, 03:13 pm
വിലക്കയറ്റം പ്രതിരോധിക്കുന്നതിനായി അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ നിലവിലുള്ള 58 ശതമാനത്തിൽ നിന്ന് 2 ശതമാനം വർധന വരുത്തിക്കൊണ്ട്, കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കുള്ള ക്ഷാമബത്തയുടെയും (DA) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസത്തിന്റെയും (DR) അധിക ഗഡു 01.01.2026 മുതൽ അനുവദിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
March 14th, 02:15 pm
ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശാന്തനു താക്കൂർ ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി ജി, സഹ പാർലമെന്റ് അംഗം ഷമിക് ഭട്ടാചാര്യ ജി, മറ്റ് ജനപ്രതിനിധികളെ, സഹോദരി സഹോദരന്മാരെ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ചു
March 14th, 02:00 pm
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കുമായി വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്.ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ,വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 07th, 03:15 pm
കഴിഞ്ഞ ആഴ്ചയാണ് എനിക്ക് രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചത്. അജ്മീറിലെ പുണ്യഭൂമിയിൽ നിന്ന് നമ്മൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് രാജസ്ഥാനിലെ 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയുണ്ടായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, കോട്ടയുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒറ്റ ആഴ്ചയ്ക്കുള്ളിൽ രാജസ്ഥാനിൽ നടന്ന ഈ രണ്ട് പ്രധാന വികസന പരിപാടികൾ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. രാജസ്ഥാൻ ഇന്ന് എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. അടിസ്ഥാന സൗകര്യ വികസനമായാലും, യുവാക്കൾക്കുള്ള തൊഴിലവസരങ്ങളായാലും, കർഷകർക്കും സ്ത്രീകൾക്കുമായുള്ള പദ്ധതികളായാലും—എല്ലാ മേഖലകളിലും രാജസ്ഥാനിലുടനീളം വലിയ വേഗതയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.കോട്ട വിമാനത്താവളത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു; ഹഡോതി മേഖലയുടെ പരിവർത്തനം എടുത്തുപറഞ്ഞു
March 07th, 02:45 pm
ഹഡോതി മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജസ്ഥാൻ അഭൂതപൂർവമായ വേഗതയിൽ പുരോഗമിക്കുകയാണ്; പുതിയ വിമാനത്താവളം സാമ്പത്തികവും വ്യാവസായികവുമായ വളർച്ചയ്ക്ക് ഉത്തേജകമായി മാറും, ശ്രീ മോദി എടുത്തുപറഞ്ഞു.2026-27 സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
February 24th, 04:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, 2026-27 വിപണന സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് അംഗീകാരം നൽകി.സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിൽ നിന്ന് “കേരളം” എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 03:20 pm
‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പ്രധാനമന്ത്രി മോദി കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിൽ അധ്യക്ഷനായി
May 08th, 02:17 pm
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ദേശീയ തയ്യാറെടുപ്പും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും അവലോകനംചെയ്യാൻ ഇന്നു കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ നടപ്പാക്കിയതിന് ഡൽഹി ഗവൺമെന്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
April 11th, 08:56 am
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) നടപ്പാക്കുന്നതിനും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (പിഎം-ജെഎവൈ) കീഴിൽ ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണം ആരംഭിച്ചതിനും ഡൽഹി ഗവൺമെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ
September 18th, 04:37 pm
ചന്ദ്രനും ചൊവ്വയ്ക്കും അപ്പുറം ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ 'വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ' (വി.ഒ.എം) വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. എങ്ങനെ ഗ്രഹപരിസ്ഥിതികള്‍ വളരെ വ്യത്യസ്തമായി പരിണമിക്കുമെന്ന് മനസിലാക്കാന്‍ ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്നതും, ഭൂമിക്ക് സമാനമായ അവസ്ഥയില്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഗ്രഹമായ ശുക്രന്‍, ഒരു അവസരം നല്‍കുന്നു.പ്രചോദനമേകുന്ന വ്യക്തികളെ പത്മ പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്യാൻ ജനങ്ങളോടഭ്യർഥിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 09th, 06:00 pm
അഭിമാനകരമായ പത്മപുരസ്കാരങ്ങൾക്കുള്ള നാമനിർദേശപ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോടഭ്യർഥിച്ചു.വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ നാമേവരും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 10th, 10:58 pm
ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിൽ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “വയനാട്ടിലെ ഉരുൾപൊട്ടൽ നമ്മെയെല്ലാം സങ്കടപ്പെടുത്തി. ദുരന്തം സംഭവിച്ചതുമുതൽ, ഞാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്രഗവണ്മെന്റ് എല്ലാ വിഭവങ്ങളും സമാഹരിച്ചിട്ടുണ്ട്. ഇന്നു ഞാൻ അവിടെപ്പോയി സ്ഥിതിഗതികൾ വിലയിരുത്തി. ഞാൻ വ്യോമനിരീക്ഷണവും നടത്തി”: എക്സ് പോസ്റ്റുകളിലൊന്നിൽ പ്രധാനമന്ത്രി കുറിച്ചു.കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം
August 10th, 07:40 pm
ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു
August 10th, 07:36 pm
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.