സംസ്ഥാന രൂപീകരണ ദിനത്തിൽ സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

May 16th, 01:32 pm

സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സിക്കിം അതിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്ര നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ വികസന യാത്രയിൽ സിക്കിം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 50-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ വേളയിൽ താൻ അടുത്തിടെ സിക്കിം സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങൾ പ്രകടമാക്കിയ ഊഷ്മളതയും സ്നേഹവും തന്നെ വളരെയധികം സ്പർശിച്ചുവെന്ന് പറഞ്ഞു.

പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും

May 09th, 11:19 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 10-11 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. മെയ് 10 ന് രാത്രി അദ്ദേഹം ഗുജറാത്തിലെ ജാംനഗറിലെത്തും. മെയ് 11 ന് രാവിലെ 10:15 ഓടെ സോമനാഥ് ക്ഷേത്രത്തിൽ നടക്കുന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം പ്രധാനമന്ത്രി വഡോദരയിലേക്ക് തിരിക്കും, അവിടെ വൈകുന്നേരം 6 മണിയോടെ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. രണ്ട് അവസരങ്ങളിലും അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും

May 09th, 11:17 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും. രാവിലെ 11നു ബംഗളൂരുവിൽ ‘ദി ആർട്ട് ഓഫ് ലിവിങ്ങി’ന്റെ 45-ാം വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുന്ന പ്രധാനമന്ത്രി ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.

ഗുജറാത്ത് ദിനത്തിൽ ഗുജറാത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

May 01st, 09:14 am

ഗുജറാത്ത് ദിനത്തിന്റെ ഈ സവിശേഷ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു

April 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

April 05th, 09:02 am

ഈസ്റ്റർ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഗുജറാത്തിലെ പോർബന്ദറിൽ നടക്കുന്ന മാധവ്പൂർ മേളയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 29th, 10:23 am

ഗുജറാത്തിലെ പോർബന്ദറിൽ നടക്കുന്ന മാധവ്പൂർ മേളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഈ ഉജ്ജ്വലമായ ആഘോഷം നമ്മുടെ മഹത്തായ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നുവെന്നും അതോടൊപ്പം ഗുജറാത്തും വടക്കുകിഴക്കൻ മേഖലയും തമ്മിലുള്ള കാലാതീതമായ സാംസ്കാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വിവിധ പാരമ്പര്യങ്ങളെ ഒന്നിപ്പിക്കുന്ന ഈ ഉത്സവം 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ യഥാർത്ഥ ചൈതന്യം പ്രതിഫലിപ്പിക്കുന്നു. ഈ മേള സന്ദർശിക്കാൻ ഞാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു!, ശ്രീ മോദി പ്രസ്താവിച്ചു.

കേരളത്തിലെ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 28th, 02:39 pm

ഇന്നത്തെ ഈ മഹത്തായ അവസരത്തിൽ, നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ സാധിച്ചത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും, മുന്നോട്ട് കൊണ്ടുപോകുന്നതിലും ആര്യ വൈദ്യശാല ഗണ്യമായ സംഭാവന നൽകുന്നു. 125 വർഷത്തെ അതിന്റെ യാത്രയിൽ, ഈ സ്ഥാപനം ആയുർവേദത്തെ ശക്തമായ ഒരു ചികിത്സാരീതിയായി സ്ഥാപിച്ചു. ഇന്ന് ഈ അവസരത്തിൽ, ആര്യ വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യർ ജിയുടെ സംഭാവനകൾ ഞാൻ ഓർക്കുന്നു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.

കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 28th, 02:25 pm

കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ സുപ്രധാന വേളയിൽ ഏവരുമായും ബന്ധപ്പെടാൻ സാധിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും ആര്യവൈദ്യശാല നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.125 വർഷത്തെ പ്രയാണത്തിനിടയിൽ ആയുർവേദത്തെ ഒരു കരുത്തുറ്റ ചികിത്സാ രീതിയായി പ്രതിഷ്ഠിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ആവേശവും ദേശാഭിമാനവും നിറഞ്ഞ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

January 26th, 04:50 pm

ഇന്ത്യ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 23rd, 02:12 pm

ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു

January 23rd, 02:00 pm

ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 26-ന് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും

November 25th, 04:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 26-ന് 11 മണിയോടെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 76-ാം വാർഷികമാണ് ഈ വർഷം.

പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും

November 18th, 11:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.

ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

September 30th, 09:24 pm

മഹാ അഷ്ടമിയുടെ ശുഭകരമായ വേളയിൽ, ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്ക് സന്ദർശിച്ചു.

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 07th, 03:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു. നമ്മുടെ ജനങ്ങളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണിന്നെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തിലും ഉപജീവനമാർഗ്ഗവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ കൈത്തറി വഹിക്കുന്ന പങ്കിലും നമ്മൾ അഭിമാനിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

മാൽദീവ്സിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി

July 26th, 06:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാൽദീവ്സ് സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ 'വിശിഷ്ടാതിഥി'യായി പങ്കെടുത്തു. മാൽദീവ്സിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിൽ മാൽദീവ്സ് പ്രസിഡന്റ് മുയിസു ആതിഥ്യമരുളുന്ന ആദ്യ വിദേശ നേതാവും പ്രധാനമന്ത്രി മോദിയാണ്.

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷം 2025 ജൂൺ 24നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

June 23rd, 05:24 pm

ഇന്ത്യയിലെ ഏറ്റവും മഹത്തായ ആത്മീയ-ധാർമിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷപരിപാടി പ്രധാനമ​ന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ജൂൺ 24നു രാവിലെ 11നു നടക്കുന്ന ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

​മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

March 10th, 06:18 pm

മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.

ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ജനാധിപത്യത്തെ ആഘോഷിക്കുവാനും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണ്: പ്രധാനമന്ത്രി

January 25th, 08:45 am

ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ആഘോഷിക്കുവാങ്ങും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.