This is the right time to work and expand in India's shipping sector: PM Modi at Maritime Leaders Conclave in Mumbai
October 29th, 04:09 pm
In his address at the Maritime Leaders Conclave in Mumbai, PM Modi highlighted that MoUs worth lakhs of crores of rupees have been signed in the shipping sector. The PM stated that India has taken major steps towards next-gen reforms in the maritime sector this year. He highlighted Chhatrapati Shivaji Maharaj’s vision that the seas are not boundaries but gateways to opportunity, and stated that India is moving forward with the same thinking.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ അഭിസംബോധന ചെയ്തു
October 29th, 04:08 pm
മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
August 29th, 07:11 pm
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.ആന്ധ്രാപ്രദേശ് (തിരുപ്പതി), ഛത്തീസ്ഗഢ് (ഭിലായ്), ജമ്മു കശ്മീർ (ജമ്മു), കർണാടക (ധാർവാഡ്), കേരളം (പാലക്കാട്) എന്നിവിടങ്ങളിൽ സ്ഥാപിതമായിട്ടുള്ള അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
May 07th, 12:10 pm
ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
November 21st, 10:42 pm
ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, രണ്ടാമതു ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളിയുമായി കൂടിക്കാഴ്ച നടത്തി.ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും
October 16th, 03:18 pm
റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
June 22nd, 01:00 pm
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സംഘത്തിനും ഞാന്‍ ഹൃദ്യമായ സ്വാഗതം നേരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഏകദേശം പത്ത് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മീറ്റിംഗ് പ്രത്യേകതയുളളതാണ്, കാരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമിലെ ഞങ്ങളുടെ ആദ്യത്തെ അതിഥിയാണ്.ലഖ്നൗവില്‍ നടന്ന നാലാമത് യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 19th, 03:00 pm
വികസിത ഭാരതത്തിനായി വികസിത ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്‍പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേര്‍ ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്‍ഷം മുമ്പ്, ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍, കുറച്ച് ആളുകള്‍ മാത്രമേ അത് കേള്‍ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപി എന്ന നിലയില്‍, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില്‍ അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്‍ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു
February 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം
January 02nd, 11:30 am
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
January 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 17th, 11:10 am
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 17th, 10:44 am
‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്വ്യവസ്ഥയുടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.നുമാലിഗഡ് റിഫൈനറി വിപുലീകരണ പദ്ധതിയുടെ ആദ്യ ഓവർ ഡൈമൻഷണൽ കാർഗോയിലും ഓവർ വെയ്റ്റ് കാർഗോയിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
April 14th, 08:59 am
ഇന്തോ ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴി പാണ്ഡു മൾട്ടിമോഡൽ തുറമുഖത്ത് എത്തിയതിനാൽ നുമാലിഗഡ് റിഫൈനറി വിപുലീകരണ പദ്ധതിക്കായുള്ള ഒന്നാം ഓവർ ഡൈമൻഷണൽ കാർഗോ & ഓവർ വെയ്റ്റ് കാർഗോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ദേശീയ റോസ്ഗര്‍ മേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 13th, 10:43 am
ഇന്ന് മഹത്തായ ബൈശാഖി ഉത്സവമാണ്. ബൈശാഖി ദിനത്തില്‍ രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് ഈ ആഹ്ലാദകരമായ ഉത്സവത്തില്‍ 70,000ല്‍ അധികം യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ചു. നിങ്ങളെപ്പോലുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 13th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് എന്നിങ്ങനെ വിവിധ തസ്തികകളിലാണു പുതിയ നിയമനങ്ങൾ. പുതുതായി നിയമിക്കപ്പെട്ടവർക്ക് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ പുതിയ നിയമനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനം നേടാനാകും. 45 സ്ഥലങ്ങൾ മേളയുമായി ഇന്ന് കൂട്ടിയിണക്കപ്പെട്ടു.