തിരു കെ.കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

July 15th, 12:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരു കെ.കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ കരുത്തനായ നേതാവായും രാഷ്ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച അസാധാരണനായ ഒരു പൊതുപ്രവർത്തകനായും അദ്ദേഹത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. തിരു കെ. കാമരാജ് ജിക്ക് വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അധഃസ്ഥിതരുടെ ക്ഷേമം എന്നിവയോടുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധത തലമുറകൾക്ക് പ്രചോദനമേകുന്നത് തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 13th, 08:32 am

സമഗ്രമായ വികസനം ഓരോ പൗരന്റെയും ജീവിതത്തിൽ ​ഗുണാത്മക മാറ്റം ഉറപ്പാക്കുമ്പോൾ അത് രാജ്യത്തിന്റെ പുരോഗതിക്ക് പുതിയൊരു വേഗത നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈയൊരു പ്രചോദനാത്മകമായ ഊർജ്ജത്തോടെയാണ് ഇന്ത്യയുടെ കഴിവുകൾ ഇനിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രാജ്യം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക സഹകരണത്തിനായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ റോഡ്‌മാപ്പ്

July 10th, 10:07 am

സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും സഹായിക്കുന്ന, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ ഒരു പാലമാണ് കായികം.

നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം

July 09th, 12:34 pm

ഇത് 2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച നിലവിലുള്ള സംയുക്ത പ്രഖ്യാപനത്തെ പുതുക്കുന്നു. സേനകളുടെ പരസ്പര പ്രവർത്തനക്ഷമത, ശേഷി വികസനം, സമുദ്രമേഖല, പ്രതിരോധ വ്യവസായ സഹകരണം, സൈബർ സുരക്ഷയും സാങ്കേതികവിദ്യയും, ഭീകരവാദ വിരുദ്ധ പ്രവർത്തനം, HADR (മാനുഷിക സഹായവും ദുരന്തനിവാരണവും), UNCLOS, ASEAN, PIF, IORA എന്നിവയിലെ ഏകീകൃത സമീപനം എന്നിവയെ ഇത് സഹകരണ മേഖലകളായി തിരിച്ചറിയുന്നു.

ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോ​ധനയുടെ മലയാളം പരിഭാഷ

July 07th, 03:15 pm

ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അം​ഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം

June 28th, 08:30 pm

2026 ജൂൺ 27 മുതൽ 29 വരെയുള്ള സെയ്ഷെൽസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി മാഹെയിലെ വിക്ടോറിയയിലുള്ള സ്റ്റേറ്റ് ഹൗസിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സെയ്ഷെൽസ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

June 28th, 08:17 pm

സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽ

അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിതരായ 2024 ബാച്ചിലെ ഐ.എ.എസ് ഓഫീസർ ട്രെയിനികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

June 23rd, 02:13 pm

ന്യൂഡൽഹിയിലെ 'സേവാ തീർത്ഥി'ൽ ഇന്ന്, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിതരായ 2024 ബാച്ചിലെ 183 ഐ.എ.എസ് ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു .

ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ :പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിൻറെ പുനഃസ്ഥാപനവും

June 16th, 10:12 pm

ജി-7 ഉച്ചകോടിയിലെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മാക്രോണിന് ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.

ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ "പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും" എന്ന സെഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

June 16th, 10:07 pm

ഫ്രാൻസിലെ എവിയാനിലെ ജി-7 ഉച്ചകോടിയിൽ പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും എന്ന വിഷയത്തിലുള്ള ഔട്ട്‌റീച്ച് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.

ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന

June 15th, 05:32 pm

സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.

From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു

June 05th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി പ്രധാനമന്ത്രി ചർച്ച നടത്തി

June 01st, 08:09 pm

മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫലപ്രദമായ ചർച്ച നടത്തി.

നോർവേ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

May 18th, 04:44 pm

കഴിഞ്ഞ വർഷം ഞാൻ നോർവേ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണം കാരണം ആ യാത്ര മാറ്റിവെക്കേണ്ടിവന്നു. ഭീകരതയ്‌ക്കെതിരെ ആ പ്രയാസകരമായ സമയത്ത് നോർവേ ഇന്ത്യയ്‌ക്കൊപ്പം ദൃഢമായി നിലകൊണ്ടു. ഇത് നമ്മുടെ സൗഹൃദത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഞാൻ നോർവേ സന്ദർശിക്കുമ്പോൾ ആ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

May 06th, 05:24 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.

നേട്ടങ്ങളുടെ പട്ടിക: സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദ‍ർശനം

May 06th, 03:44 pm

IREL (ഇന്ത്യ) ലിമിറ്റഡും വിയറ്റ്‌നാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്സും (ITRRE) തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം

ഇന്ത്യൻ പ്രധാനമന്ത്രി വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും വിയറ്റ്‌നാം പ്രസിഡന്റുമായ തോ ലാമുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം

May 06th, 01:00 pm

ഇന്ത്യ-വിയറ്റ്‌നാം പങ്കാളിത്തത്തിൽ പൈതൃകവും വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ബുദ്ധൻ്റെ തിരു അവശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോയപ്പോൾ, വിയറ്റ്‌നാം ജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനമായ ഒന്നരക്കോടിയിലധികം ജനങ്ങൾ ആദരവ് അർപ്പിച്ചു. നമ്മുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനായി, വിയറ്റ്‌നാമിലെ മൈ സൺ (My Son), ൻഹാൻ ടവേഴ്സ് (Nhan Towers) എന്നിവിടങ്ങളിലെ പുരാതന ചാം നാഗരികതയുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇനി ഞങ്ങൾ ചാം നാഗരികതയുടെ കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും അതുവഴി വരുംതലമുറകൾക്കായി ഈ വിലപ്പെട്ട പൈതൃകം സംരക്ഷിക്കുകയും ചെയ്യും.

'മിഷൻ ദൃഷ്ടി'യുടെ വിജയകരമായ വിക്ഷേപണത്തിന് ഗാലക്‌സ് ഐയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

May 03rd, 03:16 pm

'മിഷൻ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചതിൽ ഗാലക്സ്‌ഐയുടെ (GalaxEye)സ്ഥാപകരെയും മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.