ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA - കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം) നിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
June 10th, 01:57 pm
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം (ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ - GPRA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. തലസ്ഥാന നഗരമായ അമരാവതിയിലും അതുപോലെ തന്നെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തും നിർമ്മിക്കുന്ന ആദ്യത്തെ ജി.പി.ആർ.എ പദ്ധതിയാണിത്.ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ പുതിയ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
June 10th, 01:52 pm
ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയിൽ കേന്ദ്ര ഗവൺമെന്റ് ജനറൽ പൂൾ ഓഫീസ് സമുച്ചയം (CGGPOA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി.മധ്യപ്രദേശിലെ NH-347B ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഹൈബ്രിഡ് ആനുവിറ്റി മോഡിൽ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷൻ രണ്ടുവരിപ്പാതയായും ദേശ്ഗാവ്-ജുൽവാനിയ സെക്ഷൻ നാലുവരിപ്പാതയായും വികസിപ്പിക്കും
June 03rd, 03:29 pm
മധ്യപ്രദേശിലെ ദേശീയപാത 347B-യുടെ (NH-347B) ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ടുവരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി. 4,415.60 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് നടപ്പിലാക്കുന്നത്.തെലുങ്കാനയിൽ ദേശീയപാത (NH)-63ന്റെയും ദേശീയ പാത (NH)-563-ന്റെയുംഭാഗങ്ങൾ വീതികൂട്ടി നാല് വരിപ്പാതയാക്കുന്ന190.76 കിലോമീറ്റർ ദൈർഘ്യവും 7597.16 കോടി രൂപ ചെലവും വരുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
June 03rd, 03:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇന്ന്, ദേശിയ പാത-63-ന്റെ നിലവിലുള്ള അർമൂർ-ജഗ്തിയാൽ-മഞ്ചീരിയൽ ഭാഗംഹൈബ്രിഡ്ആന്വിറ്റി മോഡലിലും (HAM), ദേശീയ പാത (NH)-563-ന്റെ ജഗ്തിയാൽ-കരീംനഗർ ഭാഗംബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ടോൾ) [BOT (Toll)] വ്യവസ്ഥയിലും നാലുവരി നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി. മൂന്ന് വർക്ക് പാക്കേജുകളിലായി ആകെ 190.76 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ മൊത്തം മൂലധനച്ചെലവ് 7597.16 കോടി രൂപയാണ്.ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.'സാർത്ഥക്-പിഡിഎസ്' (SARTHAK-PDS) നു കീഴിലുള്ള രണ്ട് പദ്ധതികളുടെ സംയോജനത്തിനും തുടർച്ചയ്ക്കും കേന്ദ്രമന്തിസഭയുടെ അംഗീകാരം
May 27th, 02:53 pm
16-ാം ധനകാര്യ കമ്മീഷൻ കാലയളവിലേക്ക് 25,530 കോടി രൂപ വകയിരുത്തിക്കൊണ്ട്, അസിസ്റ്റൻസ് ഇൻ റേഷൻ ട്രാൻസ്പോർട്ട് ആൻഡ് ഹാൻഡ്‌ലിംഗ്-ഇൻകം വിത്ത് ഓട്ടോമേഷൻ ഇൻ പിഡിഎസ്' (SARTHAK PDS) എന്ന പദ്ധതി അംബ്രല്ല പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) ,അംഗീകാരം നൽകി.ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 601 കിലോമീറ്റർ വർധിപ്പിക്കും
April 18th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിറെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ ഏകദേശം 24,815 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ 14,105.83 കോടി രൂപാ ചെലവിൽ 1200 മെഗാവാട്ട് കലായ്-II ജലവൈദ്യുത പദ്ധതി നിർമ്മാണത്തിനുള്ള നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ലോഹിത് നദിക്ക് കുറുകെ കലായ്-II ജലവൈദ്യുത പദ്ധതി (HEP) നിർമ്മിക്കുന്നതിനായി 14,105.83 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. 78 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.അരുണാചൽ പ്രദേശിലെ കാംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി 1720 മെഗാവാട്ട് ശേഷിയിൽ കമല ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള 26,069.50 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
April 08th, 04:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി നിർമ്മിക്കുന്ന കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) 26,069.50 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 96 മാസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിലെ HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിന്റെ (HRRL) പദ്ധതിച്ചെലവ് പുതുക്കുന്നതിനും ഓഹരിനിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം
April 08th, 04:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (HRRL) പദ്ധതിച്ചെലവ് 43,129 കോടി രൂപയിൽ നിന്ന് 79,459 കോടി രൂപയായി പുതുക്കുന്നതിനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 8,962 കോടി രൂപയുടെ അധിക ഓഹരി നിക്ഷേപത്തിനും അംഗീകാരം നൽകി. വർദ്ധനവിന് ശേഷം HPCL നടത്തുന്ന ആകെ ഓഹരി നിക്ഷേപം 19,600 കോടി രൂപയായിരിക്കും.ഇമിഗ്രേഷൻ, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷൻ & ട്രാക്കിംഗ് (ഐവിഎഫ്ആർടി) പദ്ധതിയുടെ തുടർച്ചയ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
March 25th, 04:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, ഇമിഗ്രേഷൻ, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് (IVFRT) പദ്ധതി 2026 മാർച്ച് 31-ന് ശേഷവും തുടരുന്നതിന് അംഗീകാരം നൽകി. 1,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ അടുത്ത ഘട്ടം 2026 ഏപ്രിൽ 01 മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്കാണ് നടപ്പിലാക്കുന്നത്.Cabinet approves upgradation of NH-160A section in Maharashtra worth Rs.3320.38 crore
February 14th, 01:05 pm
The Cabinet Committee on Economic Affairs, chaired by PM Modi, has approved the rehabilitation and upgradation of NH-160A in Maharashtra worth Rs. 3,320.38 crore. The project, proposed in line with PM GatiShakti principles, will reduce travel time and enhance basic infrastructure in the tribal region, contributing to overall economic development.Cabinet approves upgradation of National Highway-56 sections in Gujarat at Rs.4583.64 Crore
February 14th, 01:02 pm
The Cabinet Committee on Economic Affairs, chaired by PM Modi, has approved the project for the construction of 4-lane sections in Gujarat with a total project length of 107.67 km, costing Rs. 4583.64 crore. The project will improve connectivity to tribal areas, thereby supporting economic growth and development of the region. It will also enhance connectivity to the Statue of Unity.Cabinet approves the widening of National Highway-167 in Telangana worth Rs.3175.08 crore
February 14th, 01:00 pm
The Cabinet Committee on Economic Affairs, chaired by PM Modi, has approved the widening of National Highway-167 from Gudebellur to Mahabubnagar on the Hyderabad-Panaji Economic Corridor to 4-lane standards in Telangana, worth Rs. 3175.08 crore. It will provide seamless connectivity to key economic, social and logistics nodes across Telangana and provide employment opportunities.അസമിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ, ഓരോന്നിലും രണ്ടുവരി വീതമുള്ള ഇരട്ടക്കുഴൽ TBM റോഡ് തുരങ്കം നിർമിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒരു കുഴലിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടുത്താനും വ്യവസ്ഥ; പദ്ധതിയുടെ ആകെ ദൈർഘ്യം 33.7 കിലോമീറ്റർ
February 14th, 12:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, അസമിലെ NH-15-ലുള്ള ഗോഹ്‌പുർമുതൽ 715-ാം സെക്ഷനിലെ നുമലിഗഢ് വരെ നാലുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമിക്കുന്നതിന് ഇന്നലെ അംഗീകാരം നൽകി. ബ്രഹ്മപുത്ര നദിക്കടിയിലൂടെയുള്ള 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം ഉൾപ്പെടെയുള്ള ഈ പദ്ധതി എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC) രീതിയിലാണ് നടപ്പാക്കുന്നത്. 18,662 കോടി രൂപയാണ് പദ്ധതിയുടെ ആകെ മൂലധനച്ചെലവ്.ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 12 ജില്ലകളെ ഉൾക്കൊള്ളുന്ന മൂന്ന് മൾട്ടി-ട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 389 കിലോമീറ്റർ വർധിപ്പിക്കും
February 14th, 12:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 18,509 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് ഇന്നലെ അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനിപറയുന്നു:Cabinet approves 4-lane road project in Bihar worth Rs.3,822.31 crore
September 24th, 03:07 pm
The Cabinet Committee on Economic Affairs, chaired by PM Modi, has approved the 4-lane Sahebganj-Areraj-Bettiah road project in Bihar at Rs. 3,822.31 crore. The project will improve access to key heritage and Buddhist sites, strengthening the Buddhist circuit and tourism in Bihar. It will also improve employment opportunities, boosting regional growth.3,169 കോടി രൂപ ചെലവിൽ, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഭഗൽപൂർ - ദുംക - രാംപൂർഹട്ട് സിംഗിൾ റെയിൽവേ ലൈൻ (177 കിലോമീറ്റർ) ഇരട്ടിപ്പിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
September 10th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി(Cabinet Committee on Economic Affairs ,CCEA)ബിഹാറിലെ ബക്‌സർ-ഭഗൽപൂർ ഹൈ-സ്പീഡ് ഇടനാഴിയിലെ 4-വരി ഗ്രീൻഫീൽഡ് പ്രവേശന-നിയന്ത്രിത മൊകാമ-മുംഗർ ഭാഗം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
September 10th, 03:02 pm
ബിഹാറിലെ ബക്‌സർ-ഭഗൽപൂർ ഹൈ-സ്പീഡ് കോറിഡോറിൽ 4-വരി ഗ്രീൻഫീൽഡ് ആക്‌സസ്-നിയന്ത്രിത മൊകാമ-മുംഗർ ഭാഗം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. മൊത്തം 82.400 കിലോമീറ്റർ ദൈർഘ്യവും 4447.38 കോടി രൂപ മൂലധന ചെലവും ഉൾപ്പെടുന്നതാണ് പദ്ധതി.ഒഡിഷയിൽ ആറുവരി പ്രവേശന നിയന്ത്രിത തലസ്ഥാനമേഖല റിങ് റോഡിന്റെ (ഭുവനേശ്വർ ബൈപ്പാസ് - 110.875 കിലോമീറ്റർ) നിർമാണത്തിനു കേന്ദ്രമന്ത്രിസഭാംഗീകാരം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നടപ്പാക്കുന്ന പദ്ധതിയുടെ മൂലധനച്ചെലവ് 8307.74 കോടി രൂപ
August 19th, 03:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി ഒഡിഷയിൽ ആറുവരി പ്രവേശന നിയന്ത്രിത തലസ്ഥാനമേഖല റിങ് റോഡിന്റെ (ഭുവനേശ്വർ ബൈപ്പാസ് - 110.875 കിലോമീറ്റർ) നിർമാണത്തിന് അംഗീകാരം നൽകി. ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) 8307.74 കോടി രൂപയുടെ മൂലധനച്ചെലവിലാണു പാത നിർമിക്കുക.