രാജ്യസഭയിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 13th, 10:47 am

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോ വ്യക്തികളുടേയും സംഭാവനകളെ സാമൂഹിക മാധ്യമമായ എക്സിലെ എതാനും പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എടുത്തുകാട്ടി. നിയമരംഗത്തോടുള്ള മാതൃകാപരമായ സമര്‍പ്പണത്തിനും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശ്രീ ഉജ്ജ്വല്‍ നികമിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രീ നികം പ്രധാനപ്പെട്ട നിയമ കേസുകളില്‍ സുപ്രധാന പങ്ക് വഹിക്കുകയും സാധാരണ പൗരന്മാരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ശ്രീ മോദി, പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു.