രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 01st, 11:15 am
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം
December 01st, 11:00 am
ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 01st, 10:15 am
ഈ ശീതകാല സമ്മേളനം (പാർലമെന്റിന്റെ) വെറുമൊരു ആചാരമല്ല. രാഷ്ട്രത്തെ അതിവേഗം പുരോഗതിയിലേക്ക് കൊണ്ടുപോകാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഈ ശീതകാല സമ്മേളനം കൂടുതൽ ഊർജ്ജം പകരുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഭാരതം യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ്. ജനാധിപത്യത്തിന്റെ ആവേശവും ചൈതന്യവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെടുന്നതിലൂടെ, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളും അവിടുത്തെ റെക്കോർഡ് വോട്ടർ പങ്കാളിത്തവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം സ്വയമേവ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. ഒരു വശത്ത് ജനാധിപത്യം ശക്തിപ്പെടുകയും മറുവശത്ത്, ഈ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഫലം നൽകാൻ സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക നില ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്ക് പുതിയ ആത്മവിശ്വാസവും പുതിയ ശക്തിയും നൽകുന്നു.2025 ലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
December 01st, 10:00 am
2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ശ്രീ മോദി കൂട്ടിച്ചേർത്തു.തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 07:01 pm
തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ എൽ. മുരുകൻ ജി, തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ. രാമസാമി ജി, വിവിധ കാർഷിക സംഘടനകളിൽ നിന്നുള്ള എല്ലാ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ, ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഞങ്ങളോടൊപ്പം ചേർന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരേ! നിങ്ങളെ ഞാൻ വണക്കവും നമസ്‌കാരവും കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഒന്നാമതായി, ഇവിടെയുള്ള നിങ്ങളോടും രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കർഷക സഹോദരീസഹോദരന്മാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സത്യസായി ബാബയ്‌ക്കായി സമർപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് പുട്ടപർത്തിയിൽ എത്തിയതിനാലും അവിടെ നടന്ന പരിപാടി പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്നതിനാലും ഞാൻ ഇവിടെ എത്താൻ ഒരു മണിക്കൂർ വൈകി. അത് എന്റെ വരവിന് കാലതാമസമുണ്ടാക്കി. ഇത് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ആളുകൾ കാത്തിരിക്കുന്നത് ഞാൻ കാണുന്നു, അതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 2025-ലെ ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
October 20th, 07:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ച് അദ്ദേഹത്തിന് ദീപാവലി ആശംസകൾ നേർന്നു .24 വർഷത്തെ പൊതുസേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതിയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
October 09th, 01:42 pm
ഗവൺമെന്റിന്റെ തലവനായി 24 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്റെ ദയാപൂർണ്ണമായ വാക്കുകൾക്കും ആശംസകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.പ്രധാനമന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
September 28th, 09:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 17th, 09:22 am
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമർപ്പണത്തോടെ രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ താങ്കളുടെ ആശംസകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു, ശ്രീ മോദി പറഞ്ഞു.ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
September 12th, 12:16 pm
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ജനങ്ങളുടെ സേവനത്തിനായി സമർപ്പിതനായ ഉപരാഷ്ട്രപതി എന്ന നിലയിൽ ശ്രീ രാധാകൃഷ്ണന് വിജയകരമായ കാലാവധി ശ്രീ മോദി ആശംസിച്ചു.ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി സന്ദർശിച്ചു
September 09th, 11:03 pm
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 09th, 08:24 pm
2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി പ്രധാനമന്ത്രിയെ കണ്ടു
August 18th, 03:14 pm
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎയുടെ സ്ഥാനാർത്ഥിയായി തിരു. സി.പി. രാധാകൃഷ്ണൻ ജിയെ നാമനിർദ്ദേശം ചെയ്തതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
August 17th, 08:54 pm
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരു സി.പി. രാധാകൃഷ്ണൻ ജിയെ സ്ഥാനാർത്ഥിയാക്കാനുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
April 15th, 01:55 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.Governor of Maharashtra meets PM Modi
December 27th, 09:31 pm
The Governor of Maharashtra, Shri C. P. Radhakrishnan, met Prime Minister Shri Narendra Modi today.മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 01:09 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു
October 09th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി മഹാരാഷ്ട്ര ഗവർണറുമായി കൂടിക്കാഴ്ച നടത്തി
August 02nd, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.