ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 05:15 pm
ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
July 04th, 05:00 pm
ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.