പ്രധാനമന്ത്രിയും സൈപ്രസ് പ്രസിഡന്റും സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി സംവദിച്ചു
June 16th, 02:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നീക്കോസ് ക്രിസ്റ്റോഡൂലീഡിസും ഇന്ന് ലെമസോളിൽ സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി വട്ടമേശ ചർച്ച നടത്തി. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഉൽപ്പാദനം, പ്രതിരോധം, ലോജിസ്റ്റിക്സ്, സമുദ്രം, ഷിപ്പിങ്, സാങ്കേതികവിദ്യ, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, ഐടി സേവനങ്ങൾ, വിനോദസഞ്ചാരം, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.സൈപ്രസിൽ നടന്ന ഇന്ത്യ-സൈപ്രസ് ബിസിനസ് വട്ടമേശ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 15th, 11:10 pm
ആദ്യമായി, ഇന്ന് എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ട് വന്നതിന് പ്രസിഡന്റിന് എന്റെ നന്ദി അറിയിക്കുന്നു. ബിസിനസ്സ് നേതാക്കളുമായി ഇത്രയും വലിയൊരു വട്ടമേശ സമ്മേളനം സംഘടിപ്പിച്ചതിന് ഞാൻ അദ്ദേഹത്തോട് വളരെ നന്ദിയുള്ളവനാണ്. എന്നെക്കുറിച്ചും ഞങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച നല്ല ചിന്തകൾക്ക് ഞാൻ അദ്ദേഹത്തിന് ആത്മാർത്ഥമായി നന്ദി പറയുന്നു.