ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു: പ്രധാനമന്ത്രി
January 28th, 11:00 am
ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്നത്തെ പ്രസംഗം സമഗ്രവും ഉൾക്കാഴ്ച നൽകുന്നതുമായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭാവിയിലേക്കുള്ള വ്യക്തമായ ദിശാബോധം നൽകുന്നതിനൊപ്പം സമീപകാലത്തെ ഇന്ത്യയുടെ ശ്രദ്ധേയമായ വികസന യാത്രയെയും ഇത് പ്രതിഫലിപ്പിച്ചു.റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.Our government places utmost importance on 'Samman' and 'Suvidha' for women: PM Modi in Navsari, Gujarat
March 08th, 11:50 am
PM Modi launched various developmental works in Navsari, Gujarat and addressed the gathering on the occasion of International Women's Day. PM extended his best wishes to all the women of the country and remarked that women are excelling in every sector. He highlighted the launch of two schemes, G-SAFAL and G-MAITRI in Gujarat. Shri Modi acknowledged Navsari district as one of the leading districts in Gujarat for rainwater harvesting and water conservation. He spoke about Namo Drone Didi campaign that is revolutionizing agriculture and the rural economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവസാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
March 08th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിലൈ സദസ്സിനെ അഭിസംബോധന ചെയ്യവേ, പരിപാടിക്കെത്തിയ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മഹാകുംഭത്തില്‍ ഗംഗാ മാതാവിന്റെ അനുഗ്രഹമാണു ലഭിച്ചതെങ്കില്‍ ഇന്ന് മാതൃശക്തിയുടെ മഹാകുംഭത്തില്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗുജറാത്തില്‍ ജി-സഫല്‍ (അന്ത്യോദയ കുടുംബങ്ങള്‍ക്കു ജീവിതം മെച്ചപ്പെടുത്താനായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗുജറാത്ത് മെന്റര്‍ഷിപ്പ് ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് ഇന്‍ഡിവിഡ്യൂവല്‍സ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്‍കം) എന്നീ രണ്ട് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചു."കൃഷിയും ഗ്രാമീണമേഖലയുടെ സമൃദ്ധിയും" എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിൽ മാർച്ച് 1 ന് പ്രധാനമന്ത്രി പങ്കെടുക്കും
February 28th, 07:32 pm
കൃഷിയും ഗ്രാമീണമേഖലയുടെ സമൃദ്ധിയും എന്ന വിഷയത്തിലുള്ള ബജറ്റാനന്തര വെബിനാറിൽ മാർച്ച് 1 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.Textile, Tourism & Technology will be key drivers of India's developed future: PM at Global Investors Summit in Madhya Pradesh
February 24th, 10:35 am
At the Global Investors Summit in Bhopal, PM Modi declared a new era of growth, stating, The world’s future lies in India. Emphasizing 'Viksit Madhya Pradesh se Viksit Bharat,' he highlighted MP's vast potential in agriculture, minerals and industry. He further noted that with soaring global confidence and booming investments, India is rapidly advancing towards economic supremacy and clean energy leadership.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു
February 24th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025’ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു ബോർഡ് പരീക്ഷ ഉണ്ടായിരുന്നതിനാലും പരിപാടിക്കായി വരുംവഴി തന്റെ സുരക്ഷാനടപടികൾ വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കിയതിനാലും പരിപാടിയിൽ എത്താൻ വൈകിയതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ഭോജരാജാവിന്റെ മണ്ണിലേക്കു നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത മധ്യപ്രദേശ് അനിവാര്യമായതിനാൽ ഇന്നത്തെ പരിപാടി പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി ഉജ്വലമായി സംഘടിപ്പിച്ചതിനു മധ്യപ്രദേശ് ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.Sabka Saath, Sabka Vikas is our collective responsibility: PM in Rajya Sabha
February 06th, 04:21 pm
PM Modi, replying to the Motion of Thanks on the President’s Address in Rajya Sabha, highlighted India’s development journey under his government since 2014. He emphasized Sabka Saath, Sabka Vikas as the guiding principle, focusing on inclusive growth, SC/ST/OBC empowerment, Nari Shakti, and economic self-reliance through initiatives like MUDRA and PM Vishwakarma Yojana.രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 06th, 04:00 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മറുപടി നൽകി. ഇന്ത്യയുടെ നേട്ടങ്ങൾ, ഇന്ത്യയിൽനിന്നുള്ള ആഗോള പ്രതീക്ഷകൾ, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാധാരണക്കാരുടെ ആത്മവിശ്വാസം എന്നിവ രാഷ്ട്രപതിയുടെ അഭിസംബോധനയിൽ ഉൾക്കൊള്ളുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം പ്രചോദനാത്മകവും സ്വാധീനം ചെലുത്തുന്നതും ഭാവി പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് അദ്ദേഹം നന്ദി അറിയിച്ചു.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 22nd, 10:30 am
ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
July 22nd, 10:15 am
60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രപതിയുടെ പ്രസംഗം വരുംവർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ വികസിപ്പിക്കാനുള്ള കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി
January 31st, 05:28 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പ്രസംഗം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയെ എടുത്തുകാട്ടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.Let us strive to deliver our best, enrich the House with our ideas: PM Modi
January 31st, 10:45 am
PM Modi gave a statement to the media before the start of the Budget Session. He said criticism and opposition are essential in a democracy, but it is those who have enriched the House with constructive ideas that are remembered by a large cross section. No one remembers those who have just created disruption.പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
January 31st, 10:30 am
ഈ വേളയിൽ സംസാരിച്ച പ്രധാനമന്ത്രി പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനം എടുത്തുകാട്ടുകയും ചെയ്തു. “സ്ത്രീശാക്തീകരണ-ആദര നിയമം പാസാക്കിയതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നിർണായക നിമിഷമായി മാറി” - ശ്രീ മോദി പറഞ്ഞു. ജനുവരി 26ന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, നാരീശക്തിയുടെ കരുത്തും വീര്യവും നിശ്ചയദാർഢ്യവും രാജ്യം കൈക്കൊണ്ടെന്നു വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയുടെയും ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതു സ്ത്രീശാക്തീകരണത്തിന്റെ ആഘോഷമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു.