TMC is Anti-North Bengal, Anti-tribal, Anti-tea garden, Anti-women & Anti-youth: PM Modi in Siliguri
April 12th, 01:15 pm
Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.PM Modi’s high-energy speech electrifies the Siliguri crowd
April 12th, 01:00 pm
Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.2026-ഖാരിഫ് സീസണിലെ (01.04.2026 മുതൽ 30.09.2026 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, 2026-ഖാരിഫ് സീസണിലേക്ക് (2026 ഏപ്രിൽ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കുള്ള പോഷക അധിഷ്ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി.2026-ലെ ഖാരിഫ് സീസണിലേക്കുള്ള ഏകദേശ ബജറ്റ് വിഹിതം 41,533.81 കോടി രൂപയായിരിക്കും. ഇത് 2025-ലെ ഖാരിഫ് സീസണിലെ ബജറ്റ് വിഹിത്തേക്കാൾ ഏകദേശം 4,317 കോടി രൂപ കൂടുതലാണ്.2025 ഖാരിഫിനുള്ള ബജറ്റ് 37,216.15 കോടി രൂപയായിരുന്നു.മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.“കൃഷിയും ഗ്രാമീണ പരിവർത്തനവും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 06th, 01:14 pm
ബജറ്റ് വെബിനാർ പരമ്പരയിലെ മൂന്നാമത്തെ വെബിനാറിൽ, നിങ്ങളെ ഏവരേയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നേരത്തെ, സാങ്കേതികവിദ്യ, പരിഷ്കാരങ്ങൾ, സാമ്പത്തിക വളർച്ച തുടങ്ങിയ പ്രധാന വിഷയങ്ങളിൽ രണ്ട് വെബിനാറുകൾ നടന്നു. ഇന്ന്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, കൃഷി തുടങ്ങിയ നിർണായക മേഖലകളിലാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളിലൂടെ ബജറ്റ് നിർമ്മാണ പ്രക്രിയയിൽ നിങ്ങൾ എല്ലാവരും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്, നിങ്ങളുടെ സംഭാവനകൾ ബജറ്റിൽ പ്രതിഫലിക്കുന്നതും വളരെ ഉപയോഗപ്രദവുമാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാൽ, രാജ്യം അതിന്റെ പൂർണ്ണ ശേഷി നേടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. നിങ്ങളുടെ അനുഭവം, നിർദ്ദേശങ്ങൾ, ഏറ്റവും കൂടുതൽ ആളുകൾക്ക് ബജറ്റിന്റെ പ്രയോജനങ്ങൾ പരമാവധിയാക്കാനുള്ള ലളിതമായ വഴികൾ എന്നിവ പ്രധാനമാണ്. ബജറ്റിൽ അനുവദിച്ചിരിക്കുന്ന ഓരോ ചില്ലിക്കാശും പൂർണ്ണമായും വേഗത്തിലും എങ്ങനെ വിനിയോഗിക്കാം? ഈ വെബിനാറിന് നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനമാണ്.കൃഷിയും ഗ്രാമപരിവർത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 06th, 01:00 pm
കൃഷിയും ഗ്രാമീണ പരിവർത്തനവും എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് നടന്ന മൂന്നാമത്തെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സാങ്കേതികവിദ്യയെയും സാമ്പത്തിക വളർച്ചയെയും കുറിച്ചുള്ള മുൻ സെഷനുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ബജറ്റ് രൂപീകരണ സമയത്ത് പങ്കാളികൾ വിലപ്പെട്ട സഹകരണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ, ബജറ്റിനുശേഷം, രാജ്യം അതിന്റെ പൂർണ്ണ ശേഷിയുടെ നേട്ടങ്ങൾ കൊയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്, അതു കൊണ്ടു തന്നെ, ഈ ദിശയിലുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ഈ വെബിനാറും പ്രധാനമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു."സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക" എന്ന വിഷയത്തിലുള്ള ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 03rd, 11:30 am
കഴിഞ്ഞ ആഴ്ച, ബജറ്റ് വെബിനാർ പരമ്പരയിലെ ആദ്യ വെബിനാർ സംഘടിപ്പിച്ചു, അത് വളരെ വിജയകരമായിരുന്നുവെന്ന് ഞാൻ അറിഞ്ഞു. ബജറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് എല്ലാവരും മികച്ച നിർദ്ദേശങ്ങൾ നൽകി, എല്ലാവരുടെയും സജീവ പങ്കാളിത്തത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ന്, ഈ പരമ്പരയിലെ രണ്ടാമത്തെ വെബിനാർ നടക്കുന്നു. ഇന്ന്, ആയിരക്കണക്കിന് ആളുകൾ വിവിധ വിഷയങ്ങളിൽ എണ്ണമറ്റ നിർദ്ദേശങ്ങൾ നൽകുമെന്നും വിഷയ വിദഗ്ധരും ഞങ്ങളോടൊപ്പം ചേരുമെന്നും എനിക്ക് വിവരം ലഭിച്ചു. ബജറ്റിനെക്കുറിച്ചുള്ള ഇത്രയും വലിയ തോതിലുള്ള ചർച്ച തന്നെ വളരെ വിജയകരമായ ഒരു പരീക്ഷണമാണ്. ഈ വെബിനാറിൽ ചേരാൻ സമയമെടുത്തതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളെ ഞാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തുടർച്ചയായി ശക്തിപ്പെടുത്തുന്നതുമായി ഈ വെബിനാറിന്റെ പ്രമേയം ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ സമ്പദ്‌വ്യവസ്ഥയിലൂടെ ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ ഉറവിടമായി മാറിയ ഇന്ന്, ആഗോള വിതരണ ശൃംഖല പുനർനിർമ്മിക്കപ്പെടുമ്പോൾ, ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി ഒരു വികസിത ഇന്ത്യയ്ക്ക് ഒരു പ്രധാന അടിത്തറയാണ്. ഞങ്ങളുടെ ദിശ വ്യക്തമാണ്, ഞങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാണ്: കൂടുതൽ നിർമ്മിക്കുക, കൂടുതൽ ഉത്പാദിപ്പിക്കുക, കൂടുതൽ ബന്ധിപ്പിക്കുക, ഇപ്പോൾ കൂടുതൽ ആവശ്യം കയറ്റുമതി ചെയ്യുക എന്നതാണ്. തീർച്ചയായും, ഇന്ന് നിങ്ങൾക്കിടയിൽ നടക്കുന്ന ആശയരൂപീകരണ ചർച്ച ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കും.“സാമ്പത്തിക വളർച്ച സുസ്ഥിരമാക്കലും ശക്തിപ്പെടുത്തലും” എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 03rd, 11:15 am
സാമ്പത്തിക വളർച്ച സുസ്ഥിരമാക്കലും ശക്തിപ്പെടുത്തലും എന്ന വിഷയത്തിൽ ഊന്നൽ നൽകി ബജറ്റ് വെബിനാർ പരമ്പരയുടെ രണ്ടാം ഭാഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. കഴിഞ്ഞയാഴ്ചയിലെ ആവേശം കണക്കിലെടുക്കുമ്പോൾ, ആദ്യ വെബിനാർ വളരെ വിജയകരമായിരുന്നുവെന്നും ബജറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് മികച്ച നിർദ്ദേശങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യ-കാനഡ സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 02:30 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർക്ക് കാർണി, ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളേ, മഹതികളേ, മാന്യരേ,ഏവർക്കും അഭിവാദ്യങ്ങൾ!പുതുച്ചേരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
March 01st, 12:00 pm
പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസ്വാമി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, സ്പീക്കർ ശ്രീ ആർ. സെൽവം, ആഭ്യന്തരമന്ത്രി ശ്രീ എ. നമശിവായം, മറ്റ് നേതാക്കൾ, പുതുച്ചേരിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
March 01st, 11:45 am
സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 22nd, 01:30 pm
ഉത്തർപ്രദേശിന്റെ ബഹുമാന്യനും ജനപ്രിയനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പങ്കജ് ചൗധരി ജി, ജയന്ത് ചൗധരി ജി, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ഗവൺമെന്റിലെ മന്ത്രിമാരേ, സഹ പാർലമെന്റ് അംഗങ്ങളേ, നിയമസഭാംഗങ്ങളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസ് ഉദ്ഘാടനം ചെയ്യുകയും ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
February 22nd, 01:12 pm
വികസിത ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംയോജിത സംവിധാനത്തിൽ നഗരത്തിനുള്ളിലെ യാത്രയ്ക്കായി മെട്രോയും, 'ഇരട്ട നഗരങ്ങൾ' എന്ന കാഴ്ചപ്പാട് ത്വരിതപ്പെടുത്താൻ നമോ ഭാരത് ട്രെയിനുകളും ഉപയോഗിക്കുന്നു. ഡബിൾ എൻജിൻ ഗവണ്മെന്റിന്റെ പ്രവർത്തന സംസ്കാരം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതികൾ ഇനി പഴയതുപോലെ പാതിവഴിയിൽ തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി. ഏത് പദ്ധതിക്കാണോ തറക്കല്ലിടുന്നത് അത് തന്റെ ഗവണ്മെന്റ് തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് സേവനങ്ങളുടെയും തറക്കല്ലിടലിനും ഉദ്ഘാടനത്തിനും നേരിട്ട് നേതൃത്വം നൽകാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 13th, 08:30 pm
ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’നെ അഭിസംബോധന ചെയ്തു
February 13th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം ധനമന്ത്രി നൽകി: പ്രധാനമന്ത്രി
February 12th, 02:13 pm
ലോക്‌സഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജി നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ഈ വർഷത്തെ ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം നൽകിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “റിഫോം എക്‌സ്പ്രസ്, എംഎസ്എംഇകൾക്കുള്ള പിന്തുണ, നൈപുണ്യം, അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുന്നേറ്റം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉയർത്താനുള്ള ശ്രമങ്ങൾ എന്നിവ അവർ ഊന്നിപ്പറഞ്ഞു”, ശ്രീ മോദി പറഞ്ഞു.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ
February 01st, 01:38 pm
ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം
February 01st, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 20th, 11:00 am
ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
September 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.