റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 31st, 09:49 pm
26-ാമത് എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി ബിഷ്‌കെക്കിൽ വെച്ച് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ വർഷത്തെ അവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2025 ഡിസംബറിൽ നടന്ന 23-ാമത് വാർഷിക ഉച്ചകോടിക്കിടെ ഇരു നേതാക്കളും നേരത്തെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
August 31st, 03:54 pm
എസ്.സി.ഒ (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബിഷ്‌കെക്കിൽ വച്ച് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഉസ്ബെക്കിസ്ഥാൻ സന്ദർശനവേളയിലെ സംയുക്തപ്രസ്താവന
August 30th, 05:56 pm
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഓഗസ്റ്റ് 29 മുതൽ 30 വരെ ഉസ്‌ബെക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തി.India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
July 07th, 02:51 pm
ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 23rd, 08:06 pm
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ, സുപ്രധാന സുരക്ഷാ വിഷയങ്ങളിൽ സഹകരണം ശക്തമാക്കുന്നതിന് ബ്രിക്സിന് പ്രധാന പങ്കുവഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരവാദം, സൈബർ സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ നേരിടാൻ അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി
December 17th, 12:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ നാഷണൽ പാലസിൽ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ആദരണീയനായ ഡോ. അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി
November 23rd, 02:18 pm
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച
August 31st, 11:00 am
ടിയാൻജിനിൽ, 2025 ഓഗസ്റ്റ് 31-ന് നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 07th, 11:38 pm
പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്, ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:13 pm
ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഉറുഗ്വേ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
July 07th, 09:20 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറുഗ്വേ ഓറിയന്റൽ റിപ്പബ്ലിക് പ്രസിഡന്റ് യമണ്ടു ഒർസിയുമായി കൂടിക്കാഴ്ച നടത്തി.റിയോ ഡി ജനീറോയിൽ 'ബ്രിക്‌സ്' ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ബൊളീവിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 07th, 09:19 pm
ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും,ഇതുവരെ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിർണായക ധാതുക്കൾ, വ്യാപാരം, വാണിജ്യം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, ആരോഗ്യം, ഔഷധങ്ങൾ, പരമ്പരാഗത വൈദ്യശാസ്ത്രം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. നിർണായക ധാതു മേഖലയിൽ മെച്ചപ്പെട്ട സഹകരണത്തിനും ഈ മേഖലയിൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഇരു നേതാക്കളും തിരിച്ചറിഞ്ഞു. ഐടിഇസി സ്കോളർഷിപ്പ് പ്രോഗ്രാമുകൾക്ക് കീഴിലുള്ള ക്വിക്ക് ഇംപാക്ട് പ്രോജക്ടുകൾ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന സഹകരണത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ
July 07th, 06:00 am
“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 07th, 05:19 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെർമുഡസുമായി കൂടിക്കാഴ്ച നടത്തി. 2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരത്തെ പ്രസിഡന്റ് ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ഉച്ചകോടിയിൽ ക്യൂബ പ്രത്യേക ക്ഷണിതാവായിരുന്നു.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 07th, 05:13 am
2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനുശേഷം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം, എന്നീ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു.സമാധാനവും സുരക്ഷയും സംബന്ധിച്ച ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
July 06th, 11:07 pm
ആഗോള സമാധാനവും സുരക്ഷയും വെറും ആദർശങ്ങളല്ല, മറിച്ച് അവ നമ്മുടെ പൊതുവായ താൽപ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയാണ്. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മാത്രമേ മാനവികതയുടെ പുരോഗതി സാധ്യമാകൂ. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ ബ്രിക്‌സിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മൾ എല്ലാവരും ഒത്തുചേരാനും, നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കാനും, നാമെല്ലാവരും നേരിടുന്ന വെല്ലുവിളികളെ കൂട്ടായി നേരിടാനുമുള്ള സമയമാണിത്. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം.