ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 19th, 11:00 am
മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
November 19th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.ബ്രസീൽ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
August 07th, 09:27 pm
കഴിഞ്ഞ മാസം നടത്തിയ ബ്രസീൽ സന്ദർശനത്തിൽ വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂടിൽ ഇരു നേതാക്കളും ധാരണയിലെത്തിയത് പ്രധാനമന്ത്രി അനുസ്മരിച്ചു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 09th, 06:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.പ്രധാനമന്ത്രിയുടെ ബ്രസീൽ സന്ദർശനം: ഫലങ്ങളുടെ പട്ടിക
July 09th, 03:14 am
അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച കരാർ.പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു
July 09th, 12:58 am
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് സമ്മാനിച്ചു.ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 08th, 08:30 pm
റിയോയിലും ബ്രസീലിയയിലും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ലുലയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ആമസോണിന്റെ സൗന്ദര്യവും നിങ്ങളുടെ ദയയും ഞങ്ങളെ ശരിക്കും സ്പർശിച്ചു.പ്രധാനമന്ത്രി മോദി ബ്രസീലിലെ ബ്രസീലിയയിൽ എത്തി
July 08th, 02:55 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രസീലിയയിൽ എത്തി ചേർന്നു. ഇന്ത്യ-ബ്രസീൽ ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രസിഡന്റ് ലുലയുമായി വിശദമായ ചർച്ചകൾ നടത്തും.തനിക്ക് ഊര്‍ജ്ജസ്വലമായ വരവേല്‍പ്പ് നല്‍കിയ ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
July 06th, 08:28 am
റിയോ ഡി ജനീറോയില്‍ തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അവര്‍ എങ്ങനെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ വളരെ അഭിനിവേശമുള്ളവരാണെന്നതും അതിശയമുളവാക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. സ്വാഗത ചടങ്ങില്‍ നിന്നുള്ള ചില ദൃശ്യങ്ങളും ശ്രീ മോദിയും പങ്കുവച്ചു.PM Modi arrives in Rio de Janeiro, Brazil
July 06th, 04:47 am
Prime Minister Narendra Modi arrived in Brazil a short while ago. He will attend the BRICS Summit in Rio de Janeiro and meet several world leaders.ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
July 02nd, 07:34 am
ഇന്ന് തുടങ്ങി ഈ മാസം 9 വരെയുള്ള തീയതികളിൽ ഞാൻ ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നു.പ്രധാനമന്ത്രി ജൂലൈ 2 മുതൽ 9 വരെ ഘാന, ട്രിനിഡാഡ് & ടുബേഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങൾ സന്ദർശിക്കും
June 27th, 10:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ രണ്ടിനും മൂന്നിനും ഘാനസന്ദർശിക്കും. ഘാനയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. മൂന്നുപതിറ്റാണ്ടിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ, പ്രധാനമന്ത്രി ഘാന പ്രസിഡന്റുമായി ചർച്ച നടത്തും. കരുത്തുറ്റ ഉഭയകക്ഷിപങ്കാളിത്തം നേതാക്കൾ അവലോകനം ചെയ്യും. സാമ്പത്തിക-ഊർജ-പ്രതിരോധ സഹകരണം, വികസന സഹകരണ പങ്കാളിത്തം എന്നിവയിലൂടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ചു ചർച്ചചെയ്യും. ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ECOWAS [പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം], ആഫ്രിക്കൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു കരുത്തേകാനുമുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിക്കും.ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 03:05 pm
2025 ജൂൺ 17 ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനപ്പെട്ടതും ഹൃദയംഗമവുമായ സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിനായി പോരാടുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി
December 12th, 09:50 pm
ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 21st, 02:21 am
നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 20th, 08:36 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:09 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:05 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.