അസമിലെ ഗുവഹാത്തിയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 13th, 05:30 pm

ആസാം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, സംസ്ഥാന ​ഗവൺമെന്റിന്റെ ഇപ്പോഴത്തെ എല്ലാ മന്ത്രിമാർ, ജനപ്രതിനിധികൾ, സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യത്തുടനീളമുള്ള നമ്മുടെ കർഷക കൂട്ടാളികളേ, തേയിലത്തോട്ടങ്ങളിൽ പ്രവർത്തിക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ, നമ്മുടെ മുതിർന്ന മുഖ്യമന്ത്രിമാരിൽ പലരും ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഈ പരിപാടിയിൽ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഞാൻ കാണുന്നു, എല്ലാവർക്കും എന്റെ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ₹ 1,94,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു; രാജ്യത്തെ കോടിക്കണക്കിനു കർഷകർക്കായി ₹18,000 കോടിയിലധികം മൂല്യമുള്ള പിഎം കിസാൻ സമ്മാൻ നിധി വിതരണം ചെയ്തു

March 13th, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ഏകദേശം ₹1,94,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഗുവാഹാട്ടിയിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, നഗരത്തിലെ ജനങ്ങൾക്കു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പങ്കുചേർന്ന കർഷകരെയും തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന സഹോദരീസഹോദരന്മാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. നവരാത്രിയുടെ തലേദിവസം കാമാഖ്യ മാതാവിന്റെ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “നവരാത്രി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, കാമാഖ്യ മാതാവിന്റെ ഈ പുണ്യഭൂമിയിൽ നിങ്ങളുടെ ദർശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

അസമിലെ ഗുവാഹത്തിയിൽ കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

February 14th, 07:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്തു. ഗുവാഹത്തിക്കും പരിസര പ്രദേശങ്ങൾക്കും ഈ പാലം ഒരു സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. കണക്റ്റിവിറ്റി, സൗകര്യം, വാണിജ്യം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കപ്പെടും. ഭക്തർക്ക് കൂടുതൽ എളുപ്പത്തിൽ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാൻ ഇത് സഹായിക്കും, ശ്രീ മോദി കൂട്ടിച്ചേർത്തു.

അസമിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ, ഓരോന്നിലും രണ്ടുവരി വീതമുള്ള ഇരട്ടക്കുഴൽ TBM റോഡ് തുരങ്കം നിർമിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒരു കുഴലിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടുത്താനും വ്യവസ്ഥ; പദ്ധതിയുടെ ആകെ ദൈർഘ്യം 33.7 കിലോമീറ്റർ

February 14th, 12:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, അസമിലെ NH-15-ലുള്ള ഗോഹ്‌പുർമുതൽ 715-ാം സെക്ഷനിലെ നുമലിഗഢ് വരെ നാലുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമിക്കുന്നതിന് ഇന്നലെ അംഗീകാരം നൽകി. ബ്രഹ്മപുത്ര നദിക്കടിയിലൂടെയുള്ള 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം ഉൾപ്പെടെയുള്ള ഈ പദ്ധതി എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC) രീതിയിലാണ് നടപ്പാക്കുന്നത്. 18,662 കോടി രൂപയാണ് പദ്ധതിയുടെ ആകെ മൂലധനച്ചെലവ്.