പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം

March 23rd, 02:15 pm

പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഈ ബഹുമാനപ്പെട്ട സഭയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി, ശ്രീ ജയ്ശങ്കർ ജിയും ശ്രീ ഹർദീപ് പുരി ജിയും ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധി മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 23rd, 02:00 pm

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു,

ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 13th, 08:30 pm

ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’നെ അഭിസംബോധന ചെയ്തു

February 13th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻ‌സി‌സി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 28th, 04:00 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ. രാജ്‌നാഥ് സിംഗ് ജി, വേദിയിൽ സന്നിഹിതരായിരുന്ന മറ്റ് എല്ലാ വിശിഷ്ട വ്യക്തികൾ, രാജ്യമെമ്പാടുമുള്ള എൻ‌സി‌സി, എൻ‌എസ്‌എസ് കേഡറ്റുകളേ, ടാബ്ലോ കലാകാരന്മാരേ, രാഷ്ട്രീയ രംഗശാലയിലെ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ. നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഇവിടെ കാണാം. നിങ്ങൾ മികച്ച ഏകോപനത്തോടെയാണ് നിങ്ങളുടെ പ്രകടനം നടത്തിയത്.

ഡൽഹിയിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 28th, 03:30 pm

ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എൻസിസി ദിനാശംസകൾ നേർന്നുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം എൻസിസി കേഡറ്റുകൾ, എൻഎസ്എസ് അംഗങ്ങൾ, ടാബ്ലോ കലാകാരന്മാർ, ദേശീയ രംഗശാലയിലെ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള യുവ പങ്കാളികൾ എന്നിവരുടെ ഏകോപിത പ്രകടനങ്ങളിൽ അവരുടെ പരിശ്രമം വ്യക്തമായി കാണാനാകുമെന്ന് പറഞ്ഞു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അന്തരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ നൽകിയ സംഭാവനകൾ വലുതാണെന്നും, പ്രത്യേകിച്ച് ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അജിത് പവാർ ജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേദനയുടെ നിമിഷത്തിൽ രാജ്യം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിലും, അവിടെ സന്നിഹിതരായിരുന്ന സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേരുകയും ഈ വർഷം പെൺകുട്ടികളായ കേഡറ്റുകളുടെ വലിയ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

India and Mongolia's relationship is one of deep spiritual and emotional connection: PM Modi

October 14th, 01:15 pm

In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.

ധീര വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

May 13th, 03:45 pm

ഈ മുദ്രാവാക്യത്തിന്റെ ശക്തി ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മാ ഭാരതിയുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി ജീവൻ പണയപ്പെടുത്തുന്ന രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണിത്. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദമാണിത്. ദൗത്യത്തിലും യുദ്ധക്കളത്തിലും ഭാരത് മാതാ കീ ജയ് പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ സൈനികർ മാ ഭാരതി കീ ജയ് വിളിക്കുമ്പോൾ, ശത്രുവിന്റെ ഹൃദയം വിറയ്ക്കുന്നു. നമ്മുടെ ഡ്രോണുകൾ ശത്രുവിന്റെ കോട്ടയുടെ മതിലുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ മിസൈലുകൾ ഒരു വിറയൽ ശബ്ദത്തോടെ ലക്ഷ്യത്തിലെത്തുമ്പോൾ, ശത്രു കേൾക്കുന്നു - ഭാരത് മാതാ കീ ജയ്! രാത്രിയുടെ ഇരുട്ടിൽ പോലും നമ്മൾ സൂര്യനെ ഉദയം ചെയ്യിക്കുമ്പോൾ, ശത്രു കാണുന്നു - ഭാരത് മാതാ കീ ജയ്! നമ്മുടെ സൈന്യം ആണവ ഭീഷണിയെ പരാജയപ്പെടുത്തുമ്പോൾ, ആകാശത്ത് നിന്ന് പാതാളത്തിലേക്ക് ഒരു കാര്യം മാത്രം മുഴങ്ങുന്നു - ഭാരത് മാതാ കീ ജയ്!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു

May 13th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.

India's youth are a force for global good: PM Modi at NCC Rally

January 27th, 05:00 pm

PM Modi addressed the NCC Rally in Delhi. The Prime Minister remarked that the youth of India will determine the development of the country and the world in the 21st century. He emphasised, “Indian youth are not only contributing to India's development but are also a force for global good.”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാർഷിക എൻ‌സി‌സി പിഎം റാലിയെ അഭിസംബോധന ചെയ്തു

January 27th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു നടന്ന നാഷണൽ കേഡറ്റ് കോർപ്‌സ് (എൻ‌സി‌സി) വാർഷിക പിഎം റാലിയെ അഭിസംബോധന ചെയ്തു. ശ്രീ മോദി സാംസ്കാരിക പരിപാടിക്കു സാക്ഷ്യം വഹിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. എൻ‌സി‌സി ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, 18 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ടെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. മേരാ യുവ ഭാരത് (MY ഭാരത്) പോർട്ടൽ വഴി വെർച്വലായി പരിപാടിയുടെ ഭാഗമായ ഇന്ത്യയിലുടനീളമുള്ള യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 01st, 08:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.

ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 31st, 07:05 pm

രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാ​ഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു

October 31st, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.

കാലാൾപ്പട ദിനത്തോടനുബന്ധിച്ച് എല്ലാ വിമുക്തഭടന്മാരുടെയും അജയ്യമായ ധൈര്യത്തെയും ആത്മാവിനെയും വണങ്ങി പ്രധാനമന്ത്രി ശ്രീ മോദി

October 27th, 09:07 am

കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അച്ചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 02nd, 11:10 am

'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.

പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 15th, 12:15 pm

ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.

പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു

January 15th, 12:00 pm

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.

പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍/ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

January 07th, 08:34 pm

ജയ്പൂരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ 2024 ജനുവരി 6, 7 തീയതികളിലായി നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ 58-ാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

December 05th, 01:33 pm

ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.