ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹഗ്രാമ മൊഹിലാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 05th, 04:14 pm
ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ (ബിടിസി) ചീഫ് എക്സിക്യൂട്ടീവ് അംഗമായി (സിഇഎം) സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹഗ്രാമ മൊഹിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹാർദമായി അഭിനന്ദിച്ചു. ആദരണീയനായ ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ കാഴ്ചപ്പാടിനോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ബിടിസി ഭരണകൂടത്തിനു കേന്ദ്രഗവണ്മെന്റിന്റെയും അസം ഗവണ്മെന്റിന്റെയും അചഞ്ചലമായ പിന്തുണ ആവർത്തിച്ചു.