തായ്‌ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

April 04th, 12:54 pm

നിലവിലെ അധ്യക്ഷരായ തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.