വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 28th, 11:30 am

വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി

November 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

കാഴ്ചപരിമിതരുടെ വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ മലയാളം വിവർത്തനം

November 28th, 10:15 am

സർ, അവൾ പാടുമെന്ന് താങ്കൾക്ക് എങ്ങനെ അറിയാം

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ കായിക താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

November 28th, 10:00 am

ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ കായിക താരങ്ങളുമായി ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കായിക താരങ്ങളുടെ ദൃഢനിശ്ചയത്തെ അംഗീകരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടെയും പ്രതിരോധശേഷിയോടെയും അവരുടെ യാത്ര തുടരാൻ ശ്രീ മോദി അവരെ പ്രോത്സാഹിപ്പിക്കുകയും അവരുമായി ഊഷ്മളമായി ഇടപഴകുകയും ചെയ്തു. കഠിനാധ്വാനത്തിലൂടെ മുന്നേറുന്നവർ കായിക രംഗത്ത് മാത്രമല്ല, ജീവിതത്തിലും ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കായിക താരങ്ങൾ സ്വന്തമായി ഒരു വ്യക്തിത്വം സ്ഥാപിച്ചിട്ടുണ്ടെന്നും അത് അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ സ്വീകരിച്ച് പ്രധാനമന്ത്രി

November 27th, 10:03 pm

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. ടൂർണമെന്റിലെ അനുഭവങ്ങൾ പങ്കുവെച്ച കായികതാരങ്ങളുമായി ശ്രീ മോദി ഊഷ്മളമായി സംവദിച്ചു.

കാഴ്ചാപരിമിതിയുള്ള വനിതകൾക്കായുള്ള പ്രഥമ ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

November 24th, 12:23 pm

കാഴ്ചാപരിമിതിയുള്ള വനിതകൾക്കായുള്ള പ്രഥമ ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.