ശ്രീ ബിശ്വ ബന്ധു സെൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 26th, 11:46 am

ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ ബിശ്വ ബന്ധു സെൻ ജിയുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ത്രിപുരയുടെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെയും നിരവധി സാമൂഹിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പേരിൽ അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.