Prime Minister pays homage to Mahatma Ayyankali on his birth anniversary
August 28th, 01:35 pm
The Prime Minister, Shri Narendra Modi, has paid homage to Mahatma Ayyankali on his birth anniversary, today. Shri Modi remembered Mahatma Ayyankali as a great pioneer of social justice, who dedicated his life to the empowerment and welfare of the marginalised. The Prime Minister highlighted his efforts to secure educational opportunities for the marginalised, improve the lives of agricultural workers and serve the poor.Prime Minister pays tributes to Sree Narayana Guru on his birth anniversary
August 28th, 01:22 pm
The Prime Minister, Shri Narendra Modi, paid tributes to Sree Narayana Guru on his birth anniversary, today. Shri Modi described Sree Narayana Guru as a towering social reformer, spiritual leader and thinker who devoted his life to building a society rooted in dignity and compassion.മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
August 20th, 10:41 am
മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.ശ്രീ അരബിന്ദോയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
August 15th, 10:09 am
ശ്രീ അരബിന്ദോയുടെ ജന്മവാർഷിക വേളയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാനായ ദാർശനികനും ദേശീയവാദിയും കവിയും ചിന്തകനുമായിരുന്ന ശ്രീ അരബിന്ദോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മാനവ പുരോഗതിക്കും വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ആർട്ടിക്കിൾ 370 ഉം 35(എ) ഉം റദ്ദാക്കിയതിന്റെ ഏഴ് വർഷങ്ങൾ
August 05th, 02:25 pm
ആർട്ടിക്കിൾ 370 ഉം 35 (എ) ഉം റദ്ദാക്കിയതിന്റെ ഏഴ് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ വിവിധ മേഖലകളിൽ വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ദേശീയ ഐക്യത്തിനായുള്ള ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു, വീക്ഷിത് ഭാരതത്തിനായുള്ള ഓരോ പൗരന്റെയും സംഭാവനകളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 02nd, 08:38 pm
സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.Prime Minister pays tribute to Munshi Premchand on his birth anniversary
July 31st, 01:48 pm
The Prime Minister, Shri Narendra Modi, paid tributes to renowned litterateur Munshi Premchand on his birth anniversary.ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 23rd, 08:22 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ചന്ദ്രശേഖർ ആസാദിന്റെ നിർഭയമായ ധീരതയ്ക്കും അചഞ്ചലമായ രാജ്യസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 23rd, 08:12 am
ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു ഉന്നത വ്യക്തിത്വമെന്ന നിലയിൽ, ലോകമാന്യ തിലക് ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 19th, 10:55 am
മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ധീരമായ ജീവിതം ഇന്നും ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വീരഗാഥ രാജ്യത്തെ ഓരോ തലമുറയ്ക്കും നിരന്തരം പ്രചോദനം നൽകുമെന്നും ശ്രീ മോദി പരാമർശിച്ചു.തിരു കെ.കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 15th, 12:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരു കെ.കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ കരുത്തനായ നേതാവായും രാഷ്ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച അസാധാരണനായ ഒരു പൊതുപ്രവർത്തകനായും അദ്ദേഹത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. തിരു കെ. കാമരാജ് ജിക്ക് വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അധഃസ്ഥിതരുടെ ക്ഷേമം എന്നിവയോടുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധത തലമുറകൾക്ക് പ്രചോദനമേകുന്നത് തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മ ജയന്തിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 06th, 06:47 pm
കേന്ദ്ര മന്ത്രിസഭാ സഹപ്രവർത്തകരായ അമിത് ഭായ് ഷാ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മുതിർന്ന ബി.ജെ.പി അംഗവും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനവുമായ ശ്രീ മഖൻലാൽ ജി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷാമിക് ഭട്ടാചാര്യ, ബഹുമാന്യരായ ജനപ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ!ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
July 06th, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയിൽ ഒത്തുചേർന്ന ജനതയെ അഭിസംബോധന ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച യാത്രാപരിപാടികൾ കാരണം നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വിശദീകരിച്ച അദ്ദേഹം, ഈ സുപ്രധാന സന്ദർഭത്തിൽ ഭൂമിശാസ്ത്രപരമായ ദൂരങ്ങളെ ഇല്ലാതാക്കുന്നതിൽ ഡിജിറ്റൽ വിനിമയക്ഷമതയുടെ ശ്രദ്ധേയമായ കരുത്തിന് ഊന്നൽ നൽകി. “സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ചരിത്രപ്രധാനമായ പരിപാടിയിൽ ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്” - ശ്രീ മോദി പറഞ്ഞു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 06th, 12:21 pm
ഇന്ത്യയുടെ ഐക്യത്തിനും അന്തസ്സിനും പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച വിശിഷ്ടനായ രാഷ്ട്രശില്പി, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ, ദീർഘദർശിയായ നേതാവ് എന്നീ നിലകളിൽ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.ശ്രീ റാം വിലാസ് പാസ്വാൻ ജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 05th, 12:09 pm
മുൻ കേന്ദ്രമന്ത്രി ശ്രീ റാം വിലാസ് പാസ്വാൻ ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി. പൊതുസേവനത്തോടും രാഷ്ട്രസേവനത്തോടുമുള്ള സമർപ്പണത്തിന്റെ പേരിൽ അദ്ദേഹം എപ്പോഴും സ്മരിക്കപ്പെടും, ശ്രീ മോദി പ്രസ്താവിച്ചു.മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
June 28th, 10:38 am
മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഘട്ടത്തിൽ രാജ്യത്തിന്റെ പുരോഗതിക്കായി ശ്രീ പി വി നരസിംഹ റാവു നൽകിയ സംഭാവനകൾ എക്കാലവും നിലനിൽക്കുന്നതാണെന്നു ശ്രീ മോദി കുറിച്ചു.രാജർഷി ഛത്രപതി ഷാഹുജി മഹാരാജിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
June 26th, 12:46 pm
രാജർഷി ഛത്രപതി ഷാഹുജി മഹാരാജിന്റെ ജന്മവാർഷികമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. “അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണത്തിന് ഇരയായവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനായി അദ്ദേഹം സ്വജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തികളും ആദർശങ്ങളും വരുംയുഗങ്ങളിലും രാജ്യത്തിനു വഴികാട്ടിയായി തുടരും”- ശ്രീ മോദി കുറിച്ചു.ലോക്മാതാ അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
May 31st, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്മാതാ അഹല്യഭായ് ഹോൾക്കറിൻ്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു.ജന്മവാർഷികത്തിൽ ശ്രീ എൻ ടി ആറിനു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
May 28th, 09:56 am
ജന്മവാർഷികത്തിൽ ശ്രീ എൻ ടി ആറിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു
April 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.