Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS)
July 09th, 11:04 am
PM Modi and Australian Prime Minister Anthony Albanese launched the Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS), paving the way for closer cooperation in cybersecurity, critical technologies, resilient supply chains, digital resilience and defence research collaborationഇന്ത്യ–ജപ്പാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
July 02nd, 03:35 pm
ഈ ഫോറത്തിന്റെ ഭാഗമാകുന്ന നമ്മുടെ പുതിയ പങ്കാളികൾക്കും, ഇന്ത്യ–ജപ്പാൻ വിജയഗാഥയുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 19th, 05:15 pm
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
June 19th, 05:00 pm
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]
May 17th, 03:15 am
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
April 16th, 11:55 am
ചാൻസലർ സ്റ്റോക്കർ, താങ്കളുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഞാൻ താങ്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. യൂറോപ്പിന് പുറത്തുള്ള താങ്കളുടെ ആദ്യ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ഓസ്ട്രിയ ബന്ധത്തോടുള്ള താങ്കളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു
January 25th, 11:30 am
ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.പ്രധാനമന്ത്രി ജനുവരി 23 ന് കേരളം സന്ദർശിക്കും
January 22nd, 02:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 23-ന് കേരളം സന്ദർശിക്കും. അന്നേ ദിവസം രാവിലെ 10:45-ഓടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.