വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.

May 31st, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയ‍ർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.

എഫ്.എ.ഒ. അഗ്രിക്കോള മെഡൽ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 20th, 11:00 pm

ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.

റോമിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO)യുടെ അഗ്രിക്കോള മെഡൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി

May 20th, 10:55 pm

റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.

ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശനത്തിനിടെ സിക്കിമിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

April 28th, 03:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിക്കിമിലെ ഗാംഗ്‌ടോക്കിലുള്ള ഓർക്കിഡേറിയം സന്ദർശിക്കുകയും അതിൻ്റെ സൗന്ദര്യത്തെയും സംസ്ഥാനത്തിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെയും പ്രശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും

April 13th, 04:11 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 11:15-ഓടെ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ സഹാറൻപൂർ സന്ദർശിക്കുകയും ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിലെ എലിവേറ്റഡ് സെക്ഷനിലുള്ള വന്യജീവി ഇടനാഴിയുടെ അവലോകനം നടത്തുകയും ചെയ്യും. രാവിലെ 11:40-ഓടെ പ്രധാനമന്ത്രി ഡെറാഡൂണിന് അടുത്തുള്ള ജയ് മാ ദാത് കാളി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. അതിനുശേഷം ഏകദേശം 12:30-ന് ഡെറാഡൂണിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഫിൻലൻഡ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ – ഫിൻലൻഡ് സംയുക്ത പ്രസ്താവന

March 05th, 08:03 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി​ മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ​ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.

പട്‌ന പക്ഷിസങ്കേതത്തെയും ഛാരി-ധണ്ഡിനെയും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

January 31st, 10:52 am

ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 19th, 07:01 pm

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ എൽ. മുരുകൻ ജി, തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ. രാമസാമി ജി, വിവിധ കാർഷിക സംഘടനകളിൽ നിന്നുള്ള എല്ലാ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ, ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഞങ്ങളോടൊപ്പം ചേർന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരേ! നിങ്ങളെ ഞാൻ വണക്കവും നമസ്‌കാരവും കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഒന്നാമതായി, ഇവിടെയുള്ള നിങ്ങളോടും രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കർഷക സഹോദരീസഹോദരന്മാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സത്യസായി ബാബയ്‌ക്കായി സമർപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് പുട്ടപർത്തിയിൽ എത്തിയതിനാലും അവിടെ നടന്ന പരിപാടി പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്നതിനാലും ഞാൻ ഇവിടെ എത്താൻ ഒരു മണിക്കൂർ വൈകി. അത് എന്റെ വരവിന് കാലതാമസമുണ്ടാക്കി. ഇത് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ആളുകൾ കാത്തിരിക്കുന്നത് ഞാൻ കാണുന്നു, അതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 2025-ലെ ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടിയെ അഭിസംബോധന ചെയ്തു

November 19th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

August 07th, 09:20 am

എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!

എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

August 07th, 09:00 am

ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

എം. എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

August 06th, 12:20 pm

എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് രാവിലെ 9 മണിക്ക് ന്യൂഡൽഹിയിലെ ICAR PUSAയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ആഗോള വേദിയിൽ ഇന്ത്യൻ സംസ്കാരം പ്രദർശിപ്പിച്ചതിന് ജർമ്മൻ ഗായിക ശ്രീമതി കാസ്മേയെ പ്രധാനമന്ത്രി പ്രശംസിച്ചു

March 18th, 03:25 pm

ആഗോള വേദിയിൽ ഇന്ത്യൻ സംസ്കാരം പ്രദർശിപ്പിച്ചതിന് ജർമ്മൻ ഗായിക ശ്രീമതി കാസ്മേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

March 03rd, 08:37 am

ഇന്ന്, ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറയുകയുണ്ടായി.

ഏഴാമത് ഇന്ത്യ-ജർമ്മനി അന്തർ ​ഗവൺമെന്റ് കൂടിയാലോചനകൾക്ക് (IGC) ശേഷമുള്ള സംയുക്ത പ്രസ്താവന

October 25th, 08:28 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസും സംയുക്തമായി 2024 ഒക്ടോബർ 25 ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജർമ്മനി അന്തർ ​ഗവൺമെന്റ് കൂടിയാലോചനകളുടെ (7th IGC) ഏഴാം റൗണ്ടിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രതിരോധം, വിദേശകാര്യം, വാണിജ്യം, വ്യവസായം, തൊഴിൽ, ശാസ്ത്രം, സാങ്കേതിക വിദ്യ (MoS), നൈപുണ്യ വികസനം (MoS) എന്നീ വകുപ്പു മന്ത്രിമാരും ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി, വിദേശകാര്യ, തൊഴിൽ, സാമൂഹിക കാര്യ, വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രിമാരും ഉൾപ്പെട്ട പ്രതിനിധി സം​ഘത്തിൽ ജർമ്മനിയുടെ ധനകാര്യ, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സഹകരണം- വികസനം എന്നിവയുടെ പാർലമെൻ്ററി സ്റ്റേറ്റ് സെക്രട്ടറിമാരും ഇരുഭാഗത്തു നിന്നുളള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം

October 25th, 11:20 am

മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.

അസമിലെ ജോര്‍ഹട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 09th, 01:50 pm

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരേ, ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

പ്രധാനമന്ത്രി അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 09th, 01:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികള്‍ ആരോഗ്യം, എണ്ണ, വാതകം, റെയില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

February 29th, 09:35 pm

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജൈവവൈവിദ്ധ്യത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഈ ഗണ്യമായ വര്‍ദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.

ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 04:12 pm

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എന്റെ യുവ സുഹൃത്തുക്കള്‍! ഇന്ന്, ഭാരത് മണ്ഡപത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. 'ജി-20 യൂണിവേഴ്‌സിറ്റി കണക്റ്റ്' എന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.